ഡിജിറ്റൽ സ‍ർവകലാശാല ,സർക്കാരുംരാജ് ഭവനും തമ്മിലുളള ബന്ധം കൂടുതൽ വഷളായി

Advertisement

തിരുവനന്തപുരം.ഡിജിറ്റൽ സ‍ർവകലാശാല നിയമ ഭേദഗതി ഓർഡിനൻസിന് ഗവർണ‌ർ അംഗീകാരം നൽകാത്തതിരിക്കുന്നതോടെ സർക്കാരും
രാജ് ഭവനും തമ്മിലുളള ബന്ധം കൂടുതൽ വഷളായി.സർക്കാർ നൽകിയ പട്ടിക
അവഗണിച്ച് സാങ്കേതിക -ഡിജിറ്റൽ സ‍ർവകലാശാലകളിലെ താൽക്കാലിക
വി.സി നിയമനം നടത്തിയപ്പോൾ തന്നെ സർക്കാരും ഗവർണറും തമ്മിലുളള ബന്ധം
വഷളായിരുന്നു.ഓർഡിനൻസിന് കൂടി അംഗീകാരം നൽകാൻ കൂട്ടാക്കാതിരുന്നാൽ ഭിന്നത രൂക്ഷമാകാനാണ് സാധ്യത.അംഗീകാരം
ലഭിക്കില്ലെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്തതിനാൽ പ്രതികരിക്കാൻ
കഴിയാത്ത പ്രതിസന്ധിയിലാണ് സ‍ർക്കാ‌‌ർ

Advertisement