തൃശൂര്‍: കെ കരുണാകരന്‍റെ ശാപം ഏറ്റുവാങ്ങാത്ത ഒരാളാണ് വി ഡി സതീശനെന്ന് കെ മുരളീധരന്‍. അതുകൊണ്ട് വിഡി സതീശന്‍റെ പ്രമോഷന് ഭാവിയിലും തടസ്സം ഉണ്ടാകില്ല, കെ കരുണാകരന്റെ മനസ്സിൽ വേദന ഉണ്ടാക്കിയവർ പൊങ്ങേണ്ട സമയത്ത് ദേശീയപാത തകർന്നതുപോലെ താഴോട്ട് പതിക്കുകയായിരുന്നു എന്നും മുരളീധരന്‍ പറഞ്ഞു.
ദേശീയപാത തകർന്നതുപോലെ ചിലര്‍ താഴോട്ട് പതിക്കാന്‍ കാരണം കെ കരുണാകരയിൽ നിന്ന് കിട്ടിയ ശാപം കാരണമാണ് എന്നും സതീശന് അങ്ങനെ ഒരു ശാപം കിട്ടിയിട്ടില്ല എന്നും മുരളീധരന്‍ പറഞ്ഞു. തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന എം എ ജോൺ പുരസ്‌കാര സമർപ്പണ വേദിയിലായിരുന്നു മുരളീധരന്‍റെ പരാമര്‍ശം.





































