കോഴിക്കോട്. തൃശ്ശൂർ സ്വദേശിനിയായ വയോധികയെ ട്രയിനിൽ നിന്ന് തള്ളിയിട്ട് പണം കവർന്ന കേസിലെ പ്രതി കൊടുംകുറ്റവാളി. പുലർച്ചെ കാസർകോഡുനിന്ന് കസ്റ്റഡിയിലെടുത്ത ഗാസിയാബാദ് സ്വദേശി മുഹമ്മദ് സെയ്ഫ് അസ്ഖർ അലി ചൗധരിയെ കോഴിക്കോട് എത്തിച്ചു. കേരള റയിൽവേ പൊലിസും ആർപിഎഫും ചേർന്നുള്ള സംയുക്ത സ്ക്വാഡ് ആണ് പ്രതിയെ പിടികൂടിയത്
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമ്പർക്ക് ക്രാന്തി എക്സ്പ്രസ് ട്രയിനിലെ യാത്രക്കാരിയായ തൃശൂർ സ്വദേശി അമ്മിണി ജോസിനെ ആക്രമിച്ച് ട്രയിനിൽ നിന്ന് തള്ളിയിട്ട് കവർച്ച നടത്തുകയായിരുന്നു. തൊട്ടു പിന്നാലെ കേരള റയിൽവേ പൊലിസും ആർപിഎഫും മൂന്ന് സ്ക്വാഡുകളായി അന്വേഷണം തുടങ്ങി. സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച ചെറിയ സൂചനകളെ പിൻതുടർന്നായിരുന്നു അന്വേഷണം. പല ട്രയിനുകളിൽ കയറിയായിരുന്നു പ്രതിയുടെ യാത്ര. CCTV ദൃശ്യങ്ങളും തിരുവനന്തപുരം സൈബർ സെൽ നൽകിയ വിവരങ്ങളുമാണ് പ്രതിയിലേക്ക് എത്തിച്ചത്. ഉത്തർപ്രദേശ് സ്വദേശി ആണെങ്കിലും കൂടുതലായും ഉണ്ടായിരുന്നത് മഹാരാഷ്ട്ര കേന്ദ്രീകരിച്ചായിരുന്നു. ട്രെയിനുകളിൽ മോഷണം നടത്തുന്നതാണ് രീതി
ട്രെയിനിൽ ചായ വിൽക്കുന്ന ജോലി ചെയ്തിരുന്നു.തന്നെ വളരെ വേഗത്തിൽ ട്രെയിനിൽ കയറാനും ഇറങ്ങാനും ഇയാൾക്ക് കഴിഞ്ഞിരുന്നു.കേരളത്തിലെ പ്രതിയുടെ ആദ്യ മോഷണമാണിത്. കവർച്ച നടത്തിയതിൽ 4700 രൂപ അന്വേഷണസംഘം പ്രതിയിൽ നിന്ന് കണ്ടെത്തി. കേരളത്തിലെ ഈ മോഷണത്തിനു ശേഷം മഹാരാഷ്ട്ര പനവേലിയിലേക്ക് പോയ കാസർകോട് തിരികെയെത്തിയപ്പോഴാണ് പിടിയിലായത്






































