കൊയിലാണ്ടി. ലഹരിക്ക് അടിമയായ യുവാവ് ഓട്ടോ ഡ്രൈവറെ ആക്രമിച്ചു മാരകമായി പരുക്കേല്‍പ്പിച്ചു.
കോഴിക്കോട് കൊയിലാണ്ടി നടേരി ഒറ്റക്കണ്ടം സ്വദേശി ഹംസക്കാണ് മർദ്ദനമേറ്റത്.
ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം.
ഓട്ടോറിക്ഷാ തൊഴിലാളിയായ ഹംസ കൊയിലാണ്ടിയിൽ നിന്നും വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം.
സിന്തറ്റിക് ലഹരിക്ക് അടിമയായ യുവാവാണ് ഓട്ടോ ഡ്രൈവർ ഹംസയെ മർദ്ദിച്ചത്.കോഴിക്കോട് കൊയിലാണ്ടി നടേരി ഒറ്റക്കണ്ടം സ്വദേശി ഹംസക്കാണ് മർദ്ദിനമേറ്റത്.ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം.ഓട്ടോറിക്ഷാ തൊഴിലാളിയായ ഹംസ കൊയിലാണ്ടിയിൽ നിന്നും വീട്ടിലേക്ക് പോകുമ്പോഴാണ് മർദ്ധനം ഏറ്റത്.
റോഡിലൂടെ സ്വബോധം നഷ്ടപ്പെട്ട നിലയിൽ തെറിവിളിയും കൊലവിളിയുമായി നടക്കുകയായിരുന്ന യുവാവ് ഓട്ടോ ഹംസയെ കൈ കൊണ്ടും താക്കോൽ കൊണ്ടും മുഖത്തും ശരീരത്തിലും മർദ്ദിക്കുകയായിരുന്നു വെന്നാണ് ആരോപണം.തൊട്ടടുത്തുള്ള വീട്ടുകാരാണ് അക്രമിയുടെ കൈയിൽ നിന്നും ഹംസയെ രക്ഷപ്പെടുത്തിയത്.ഹംസ കൊയിലാണ്ടി ആശുപത്രിയിൽ ചികിൽസ തേടി. തുടർന്ന് പോലീസിൽ പരാതി നൽകി.






































