ട്രെയിനിൽ വാതിലിന് അടുത്തിരുന്ന് യാത്ര ചെയ്ത ആളെ വടിക്ക് അടിച്ച് നിലത്ത് വീഴ്ത്തി ഐ ഫോൺ അടക്കം മോഷ്ടിച്ചു, ആറംഗ സംഘം അറസ്റ്റില്‍

Advertisement

പെരുമ്പാവൂർ .മലബാർ എക്സപ്രസിൽ ട്രെയിനിൽ വാതിലിന് അടുത്തിരുന്ന് യാത്ര ചെയ്ത ആളെ വടിക്ക് അടിച്ച് നിലത്ത് വീഴ്ത്തി ഐ ഫോൺ അടക്കം മോഷ്ടിച്ച ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ആലുവ സ്വദേശികളായ മോഷ്ടാക്കളെയാണ് റെയിൽവെ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ പാലത്തിൽ ട്രെയിൻ വേഗം കുറച്ചപ്പോഴായിരുന്നു അക്രമം നടന്നത്.

ഈ മാസം 10 ആം തിയതി മലബാർ എക്സ്പ്രസിൽ പട്ടാമ്പിയിലേക്കുള്ള യാത്രക്കിടെയാണ് യുവാവ് അക്രമിക്കപ്പെട്ടത്. ജനറൽ കമ്പാർട്ട്മെന്റിന്റെ വാതിലിന് അടുത്ത് ആയിരുന്നു യുവാവ് ഇരുന്നത്. അറ്റകുറ്റ പണി നടക്കുന്ന ആലുവ പാലത്തിൽ ട്രെയിൻ വേഗം കുറച്ചപ്പോൾ , പാലത്തിൽ നിന്ന അക്രമികൾ യുവാവിനെ വടിക്ക് അടിക്കുകയായിരുന്നു. ഇതോടെയുവാവ് ട്രെയിനിൽ നിന്ന് പുറത്ത് വീണു. വീഴ്ച്ചയിൽ യുവാവിന്റെ കൈയ്യുടെ അസ്ഥിക്ക് പൊട്ടലും സംഭവിച്ചു. യുവാവിന്റെ കൈവശം ഉണ്ടായിരുന്ന ഐ ഫോൺ 15 , പണം, എന്നിവ മോഷ്ടാക്കൾ കവർന്നു. സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മലയാളികളായ മോഷണ സംഘം പിടിയിലായത്. പെരുമ്പാവൂർ ഭാഗത്തെ ഒളിയിടത്തിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisement