സർവ്വകലാശാലകളിൽ വിഭജനഭീതി ദിനം ആചരിക്കണം,പുതിയ പോര്‍മുഖം തുറന്ന് ഗവര്‍ണര്‍

Advertisement

തിരുവനന്തപുരം.സർവ്വകലാശാലകളിൽ വിഭജനഭീതി ദിനം ആചരിക്കണം എന്ന സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. ഇന്ത്യ – പാക്ക് വിഭജനത്തിന്റെ പശ്ചാത്തലത്തിൽ വിഭജന ഭീതി ദിനം സംഘടിപ്പിക്കണമെന്നാണ് ഗവർണറുടെ വിവാദ സർക്കുലർ. വൈസ് ചാൻസലർമാർക്കാണ് ഗവർണർ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഓഗസ്റ്റ് 14ന് സർവകലാശാലകളിൽ വിഭജന ഭീതി ദിനം ആചരിക്കണം എന്നാണ് ഗവർണറുടെ വിവാദ സർക്കുലർ. സർവകലാശാലകളിൽ അന്നേദിവസം ഇത് സംബന്ധിച്ച് വിവിധ പരിപാടികൾ നടത്തണം. വിദ്യാർഥികളുടെ പങ്കാളിത്തവും ഉറപ്പാക്കാനാണ് ഗവർണർ നിർദ്ദേശം നൽകിയിരിക്കുന്നത്. വിഷയത്തെ മുൻനിർത്തി സെമിനാറുകൾ സംഘടിപ്പിക്കണം.

വിഭജനത്തിന്റെ ഭീതി മനസ്സിലാക്കുന്ന നാടകങ്ങൾ അവതരിപ്പിക്കണമെന്ന് നിർദ്ദേശമുണ്ട്. ഇന്ത്യ – പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് വിഭജന ഭീതിദിനം ആചരിക്കുന്നത്. 2021 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിഭജനഭീതി ദിനം ആചരിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. കഴിഞ്ഞവർഷം യുജിസിയും സമാനമായ നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. ഗവർണർ – സർക്കാർ പോരിൽ സർവ്വകലാശാലകളുടെ പ്രവർത്തനം പ്രതിസന്ധിയിലായിരുന്നു. ഇരു കൂട്ടരും അനുനയത്തിന്റെ പാതയിലേക്ക് മാറിയിട്ട് ദിവസങ്ങൾ ആകുന്നതേയുള്ളൂ. ഇതിനിടയിലാണ് ഗവർണർ വീണ്ടും വിവാദ സർക്കുലറുമായി രംഗത്തെത്തിയത്.

Advertisement