ജയിലില്‍ നിന്നിറങ്ങി വീട്ടില്‍ പോകാന്‍ ബൈക്ക് മോഷ്ടിച്ചയാള്‍ പിടിയില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങി നാട്ടിലേക്ക് പോകാനായി പ്രതി ബൈക്ക് മോഷ്ടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി ബാബുരാജ് എന്ന സോഡ ബാബുവിനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
ജയിലില്‍ നിന്നിറങ്ങിയ സോഡാ ബാബുവിന് വീട്ടിലേക്ക് പോവാന്‍ വാഹനം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ ബൈക്ക് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ബൈക്ക് മോഷണം പോയ വിവരം പുറത്തുവന്നതോടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് ആണ് സോഡാ ബാബുവിനെ പിടികൂടിയത്.
































