ന്യൂഡെല്‍ഹി. നേതാക്കളുടെ പിടിവാശിയിൽ വഴിമുട്ടി കെ.പി.സി.സി പുന:സംഘടന
ഡി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്ന് ഇഷ്ടക്കാരെ മാറ്റരുതെന്ന വാശിയിൽ പ്രധാന നേതാക്കൾ കൊല്ലം ഡി.സി.സി അധ്യക്ഷനെ
നിലനിർത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ്
കണ്ണൂർ ഡി.സി.സി അധ്യക്ഷനെ മാറ്റാൻ പാടില്ലെന്ന് കെ.സുധാകരനും എറണാകുളം ഡി.സി.സി അധ്യക്ഷനെ
മാറ്റുന്നതിനെ എതിർത്ത് വി.ഡി.സതീശൻ. തിരുവനന്തപുരത്ത് ചെമ്പഴന്തി അനിലിനെ തന്നെ അധ്യക്ഷനാക്കണമെന്നും സതീശൻ
കാസർകോട്ട് ബി.എം.ജമാലിനെ അധ്യക്ഷനാക്കണമെന്ന വാശിയിൽ രാജ് മോഹൻ ഉണ്ണിത്താനും.നേതാക്കൾ സ്വന്തം പക്ഷത്തുളളവർക്ക് വേണ്ടി വാദിക്കാൻ തുടങ്ങിയതോടെ പുന:സംഘടന വഴിമുട്ടി.
എല്ലാ ഡി.സി.സി അധ്യക്ഷന്മാരും മാറട്ടെയെന്ന് ഹൈക്കമാൻഡ് നിലപാട്. തൃശൂർ ഒഴികെയുളള എല്ലാ ഡി.സി.സി
അധ്യക്ഷന്മാരും മാറട്ടെയെന്ന് ഹൈക്കമാൻഡ്. 13 ഡി.സി.സി അധ്യക്ഷന്മാരും മാറണമെന്ന നിലപാടിനെ
പിന്തുണച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി
ദീപാദാസ് മുൻഷിയും സംസ്ഥാനത്ത് ധാരണയുണ്ടാക്കി പട്ടിക കൈമാറാൻ ഹൈക്കമാൻഡ് നിർദ്ദേശം






































