എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തരലാൻഡിങ് നടത്തിയത് ഇക്കാരണത്താല്‍,സംശയത്തോടെ എംപിമാര്‍

Advertisement

തിരുവനന്തപുരം. ഡൽഹി എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തരലാൻഡിങ് നടത്തിയത്
WX റഡാർ തകരാറിനെ തുടർന്നെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. വിമാനം സുരക്ഷിതമായാണ് ലാൻഡ് ചെയ്ത്. അടിയന്തരലാൻഡിങിന് ശ്രമിക്കുമ്പോൾ റൺവേയിൽ മറ്റൊരു വിമാനമുണ്ടായിരുന്നുവെന്ന എംപിമാരുടെ വാദം എയർ ഇന്ത്യ തള്ളി. സംഭവത്തിൽ
വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിമാനത്തിലുണ്ടായിരുന്ന കേരളത്തിൽ നിന്നുള്ള എംപിമാർ.

അഞ്ച് എംപിമാർ ഉൾപ്പടെ നൂറ്റിഅറുപത് യാത്രക്കാരെ ഒന്നരമണിക്കൂർ ആശങ്കിലാക്കിയ ശേഷമാണ് ഇന്നലെ തിരുവനന്തപുരം ഡൽഹി എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. WX റഡാർ തകരാറിനെ തുടർന്നായിരുന്നു അടിയന്തരലാൻഡിങ് എന്നാണ് ഡിജിസിഎയുടെ കണ്ടെത്തൽ. ഗ്രൌണ്ട് പരിശോധയിൽ വിമാനത്തിന് ഒരു പ്രശ്നവും കണ്ടെത്തിയില്ല. സുരക്ഷിതമായാണ് വിമാനം ലാൻഡ് ചെയ്തതെന്നും വിലയിരുത്തൽ. കടുത്ത ആശങ്കയുടെ മണിക്കൂറുകളായിരുന്നുവെന്നും വിശദമായ അന്വേഷണം വേണമെന്നും വിമാനത്തിലുണ്ടായിരുന്ന എംപിമാർ ആവശ്യപ്പെട്ടു.

വിമാനം ലാൻഡ് ചെയ്യാൻ നിർദേശം ലഭിച്ചശേഷം റൺവേയിലേക്ക് കടക്കുമ്പോൾ മറ്റൊരു വിമാനം അതേ റൺവേയിലുണ്ടായിരുന്നുവെന്ന് കെ സി വേണുഗോപാൽ ആരോപിച്ചിരുന്നു. എന്നാൽ എയർ ഇന്ത്യ ഇത് നിഷേധിച്ചു. ഗോ എറൌൺഡ് പ്രക്രിയയാണ് നടന്നത്. ഇത്തരം സാഹചര്യം നേരിടാൻ പൈലറ്റുമാർ സജ്ജരാണെന്നും എയർ ഇന്ത്യ വിശദീകരിച്ചു. മുഴുവൻ യാത്രക്കാരും പുലർച്ചയോടെ തന്നെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലെത്തിയിരുന്നു

Advertisement