രമേശ് ചെന്നത്തലയുടെ ലഹരി വിരുദ്ധ സമൂഹനടത്തത്തെ അഭിനന്ദിച്ച സിപിഎം മുതിർന്ന നേതാവ് ജി സുധാകരനെകിരെ സൈബർ ആക്രമണം

Advertisement

ആലപ്പുഴ.മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയുടെ ലഹരി വിരുദ്ധ സമൂഹനടത്തത്തെ അഭിനന്ദിച്ച സിപിഐഎം മുതിർന്ന നേതാവ് ജി സുധാകരനെകിരെ സൈബർ ആക്രമണം. അധിക്ഷേപകരമായ കമന്റിട്ട സിപിഐഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരെ ജി സുധാകരന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
പ്രൌഡ് കേരള എന്ന പേരിൽ രമേശ് ചെന്നിത്തല നയിക്കുന്ന ലഹരിവിരുദ്ധ സമൂഹ നടത്തം ആലപ്പുഴയിൽ നടന്നതിന് പിന്നാലെയായിരുന്നു ജി സുധാകരന്റെ അഭിന്ദനം. കാലഘട്ടത്തിന് അനുയോജ്യമായ ഇടപെടലെന്നും, ക്യാമ്പയിൻ എല്ലാവരും ഏറ്റെടുക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പോസ്റ്റ് ഇട്ടതിന് പിന്നാലെ സിപിഐഎം പ്രവർത്തകരുടെ സൈബർ ആക്രമണം. ലഹരിവിരുദ്ധ യാത്രക്ക് പിന്തുണ പ്രഖ്യാപിച്ചതിനായിരുന്നു കമന്റ് ബോക്സിൽ അസഭ്യവർഷം. അധിക്ഷേപകരമായ കമന്റിട്ട സിപിഐഎം അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മറ്റിയംഗം യു മിഥുനിതെരെ ജി സുധാകരൻ നൽകിയ പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. അമ്പലപ്പുഴ ക്ഷേത്രത്തിലെ ജീവനക്കാരൻ കൂടിയായ മിഥുനോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും രമേശ് ചെന്നിത്തലയുടെ ലഹരിവിരുദ്ധ പരിപാടിക്ക് അഭിനന്ദനം അറിയിച്ചിരുന്നു. പിപി ചിത്തരഞ്ജൻ എംഎൽഎ പരിപാടിയിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്തു.

Advertisement