സിബിഐ ഉദ്യോഗസ്ഥ ചമഞ്ഞ് ബ്യൂട്ടി പാര്‍ലറില്‍ തട്ടിപ്പ്

Advertisement

പാലക്കാട്. നഗര മധ്യത്തിൽ സിബിഐ ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പെന്ന് പരാതി. ബ്യൂട്ടിപാർലർ ഉടമയായ സരിതയാണ് പോലീസിൽ പരാതി നൽകിയത്. ഡൽഹി സിബിഐയിലെ ഉദ്യോഗസ്ഥ ചമഞ്ഞെത്തിയ സ്ത്രീ മകളുടെ വിവാഹത്തിന് ബ്രൈഡൽ പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ ഹെയർ ട്രീറ്റ്മെൻ്റും ചെയ്തു. തുടർന്ന് ഗൂഗിൾ പേയിൽ പണം അടയ്ക്കാൻ സാധിക്കുന്നില്ലെന്ന് കാണിച്ച് മുങ്ങുകയായിരുന്നു. 7500 രൂപയാണ് തട്ടിച്ചത്. പോകുമ്പോൾ ബ്യൂട്ടി പാർലറിലെ മൊബൈലും കൊണ്ടുപോയി. ഏറെ പണിപ്പെട്ടാണ് ഇത് തിരിച്ചുകിട്ടിയത്. അടിമുടി ദുരൂഹതയെന്നും
പോലീസ് പരാതി ഗൗരവത്തിൽ എടുക്കുന്നില്ലെന്നും സരിത പറഞ്ഞു. ഓഗസ്റ്റ് ഒന്നിനാണ് സംഭവം.

Advertisement