പാലക്കാട്. കൽപ്പാത്തിയിൽ പെൺ സുഹൃത്തിനെ കമൻറ് അടിച്ചു എന്ന് ആരോപിച്ച് ആൺ സുഹൃത്തും കൂട്ടുകാരും ചേർന്ന് നാലു പേരെ കുത്തിപ്പരിക്കേൽപ്പിച്ചു. കൽപ്പാത്തിയിൽ പൂക്കച്ചവടം നടത്തുന്ന ഷാജഹാൻ ഉൾപ്പെടെ നാലു പേരെയാണ് കുത്തിയത്. ഒരാളുടെ നില ഗുരുതരമാണ് . അക്രമി സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു
വൈകിട്ട് 5 30 ഓടെയാണ് കൽപ്പാത്തിയെ നടുക്കിയ ആക്രമണം നടന്നത്. യുവാവും പെൺ സുഹൃത്തും നടന്നു വരുമ്പോൾ വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുൻവശത്ത് പൂക്കച്ചവടം നടത്തുകയായിരുന്ന ഷാജഹാൻ കമൻറ് അടിച്ചു എന്ന് ആരോപിച്ചാണ് വഴക്കിന്റെ തുടക്കം. ചെറിയ കയ്യാങ്കളിക്ക് ശേഷം ആണ് സുഹൃത്ത് കൽപ്പാത്തിയിൽ തന്നെ ഉണ്ടായിരുന്ന മൂന്നു പേരെ കൂടി വിളിച്ചുവരുത്തി. പിന്നീട് പൂ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഷാജഹാനെ കുത്തി. ഇത് കണ്ട് തടയാൻ ഓടിവന്ന സമീപത്തെ കടയിൽ ഉള്ള സുഹൃത്തുക്കളെയും കുത്തി പരിക്കേൽപ്പിച്ചു. വിഷ്ണു, ‘അസീസ് ഷമീർ എന്നിവർക്കാണ് ‘പരിക്കേറ്റിരിക്കുന്നത്
വിഷ്ണുവിൻറെ പരിക്ക് ഗുരുതരമാണ്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമിച്ച നാല് പേർ പോലീസ് കസ്റ്റഡിയിൽ ഉണ്ട്. ഇവർ പുതുപ്പരിയാരം സ്വദേശികളാണ്. അക്രമി സംഘം വന്ന കാർ നാട്ടുകാർ തല്ലി തകർത്തു. പാലക്കാട് നോർത്ത് പോലീസാണ് കേസ് അന്വേഷിക്കുന്നത്






































