കൊച്ചി. അഭിനേതാക്കളുടെ സംഘടന അമ്മയിലെ തിരഞ്ഞെടുപ്പിന് ബാക്കി നിൽക്കുന്നത് ഒരാഴ്ച മാത്രം. തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്ത് വന്നത് 506 അംഗ പുതുക്കിയ വോട്ടർ പട്ടിക. ഉലകനായകൻ കമൽഹാസൻ മുതൽ ബേബി നയന്‍താര വരെയടങ്ങിയ താണ് വോട്ടർപട്ടിക.
86 കാരിയായ TR ഓമന മുതിർന്ന അംഗമായിട്ടുള്ള 23 കാരിയായ ബേബി നയന്താര എന്ന നയന ചക്രവർത്തി പ്രായം കുറഞ്ഞ അംഗമായ വോട്ടർ പട്ടിക.മലയാള ചലച്ചിത്ര സംഘടന അമ്മ വോട്ടർ പട്ടികയിലെ ആദ്യ പേരുകാരൻ മലയാളിയെയല്ല തമിഴ്നാട്ടുകാരൻ അംബാസാണ്.വോളിവുഡ് നടി തബുവും തെലുഗ് സൂപ്പർ സ്റ്റാർ നെപ്പോളിയനും തമിഴ് താരങ്ങളായ പാർതിപ്പനും തലൈവാസൽ വിജയിനും മിസ്റ്റർ മരുമകനിലെ രാജമല്ലിക ഖുശ്ബുവും ഒരു മലയാള സിനിമയിൽ മാത്രം അഭിനയിച്ച ഗായിക വസുന്ധര ദാസും അമ്മയിലെ അംഗങ്ങളാണ്.
അടുത്തിടെ ഹോണററി അംഗത്വം നൽകിയ ഉലകനായകൻ കമൽഹാസനും വോട്ട് .സംസ്ഥാന നിയമസഭയിലെ മൂന്നംഗങ്ങൾ താരസംഘടനയിലും അംഗങ്ങളാണ്. മന്ത്രി കെ.ബി.ഗണേഷ് കുമാർ, എം.മുകേഷ്, മാണി.സി. കാപ്പൻ എന്നിവരാണവർ.TR ഓമനയ്ക്ക് പുറമെ വഞ്ചിയൂർ രാധ, ഷീല, മധു, രാഘവൻ അങ്ങനെ മലയാള സിനിമയിലെ അനശ്വര കഥാപാത്രങ്ങളുടെ ഉടമകൾ വോട്ട് ചെയ്യാൻ 15 ന് കൊച്ചിയിലെത്തും. നെസ്ലിൻ,മമിത ബൈജു, സാനിയ ഈപ്പൻ, സനുഷ, അനശ്വര രാജൻ എന്നിവരാണ് അമ്മയുടെ ബേബി അംഗങ്ങൾ..ആസിഫ് അലി, ടോവിനോ, അർജുൻ അശോക് തുടങ്ങി യുവാക്കളുടെ നീണ്ട നിരയും ഉണ്ട്.. എല്ലാവരും ചൂട് പിടിച്ച തിരഞ്ഞെടുപ്പ് കളത്തിലെ വിധി നിർണയിക്കാൻ തയ്യാറായി കഴിഞ്ഞു






































