തിരുവനന്തപുരം. റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കാന്റീന്‍ സൗകര്യം നിലച്ചത് രോഗികളെയും കൂട്ടിരിപ്പുകാരെയും വലക്കുന്നു. അകലെനിന്നും എത്തുന്നവരാണ് വലയുന്നത്. രാവിലെ എത്തി ഏഴുമണിമുതല്‍ ക്യൂനിന്ന് പേപ്പര്‍ ജോലികള്‍ തീര്‍ക്കുന്നത് തന്നെ നല്ലൊരു അദ്ധ്വാനമാണ് അത് കഴിയുമ്‌പോള്‍തന്നെ മണി പത്താകും. രോഗികള്‍ അപ്പോഴേക്കും ഭക്ഷണം കിട്ടാതെ കുഴഞ്ഞു വലഞ്ഞുകഴിയും. ഇവര്‍ക്ക് അകലെപ്പോയി ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല.അതിനാല്‍ പലരും ഭക്ഷണം വേണ്ടെന്നുവയ്ക്കുകയും തളര്‍ന്നു വീഴുകയും പതിവാണ്. സാധുക്കളായ സന്ദര്‍ശകര്‍ക്ക് വാഹനം പിടിച്ച് അകലെപ്പോകാനുമാവില്ല.
ആറുമാസമായി ഇവിടെ കാന്റീന്‍നിലച്ചിട്ടെന്ന് പതിവു സന്ദര്‍ശകര്‍ പറയുന്നു. ഒരു ഹാളിലായി ജയില്‍വകുപ്പിന്റെ പായ്ക്കു ചെയ്തഭക്ഷണം ലഭ്യമാണ് പക്ഷേ ഇവിടെ വലിയ ക്യൂ ഉണ്ടാകും. ഭക്ഷണം വിതരണത്തിന് ഒരു ഉദ്യോഗസ്ഥനാണ് ഉണ്ടാവുക.. പ്രശ്‌നത്തില്‍അധികൃതര്‍ ഇടപെട്ട് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യമുയരുകയാണ്.





































