തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയ്ക്ക് സമീപം കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി. വാഹനമോടിച്ച എ.കെ വിഷ്ണുനാഥിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.
വാഹനം ഓടിക്കാന്‍ പരിശീലിപ്പിച്ച ബന്ധു വിജയന്റെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യും. മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് നടപടി. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു.
































