തിരുവനന്തപുരം. യുവാവിനെ ഡേറ്റിംഗ് ആപ്പ് വഴി കുടുക്കി സ്വർണാഭരണങ്ങൾ കവർന്നു. സംഭവത്തിൽ നാലുപേർ പോലീസ് പിടിയിൽ. പെൺകുട്ടി എന്ന വ്യാജേന പരിചയപ്പെടുകയും ശേഷം കാറിൽ കടത്തിക്കൊണ്ടുപോകുകയുമായിരുന്നു.
ഡേറ്റിംഗ് ആപ്പ് വഴി പെൺകുട്ടി എന്ന വ്യാജേനെ പരിചയപ്പെടുകയും , പരിചയം സ്ഥാപിച്ച ശേഷം യുവാവിനെ നേരിൽ കാണാൻ വിളിച്ചുവരുത്തുകയും കാറിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു. നഗ്നനാക്കി ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയ ശേഷം രണ്ടു പവൻ മാലയും മോതിരവും ഊരി വാങ്ങി. പിന്നീട് പ്രതികൾ യുവാവിനെ മർദ്ദിച്ച് അവശനാക്കുകയും സുമതി വളവിൽ ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് യുവാവിന്റെ പരാതി
സംഭവത്തിൽ നാലു പേരാണ് നിലവിൽ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. മുഹമ്മദ് സൽമാൻ,സുധീർ,സജിത്ത്,ആഷിക് എന്നിരാണ് പിടിയിലായത്. ഒരാളെ തിരുവനന്തപുരത്തുനിന്നും മറ്റു മൂന്നു പേരെ ആലപ്പുഴയിലെ ഹോട്ടലിൽ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച കാറും പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ട്. മുൻപും പ്രതികൾ സമാനമായരീതിയിൽ സ്വർണ്ണവും പണവും അപഹരിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
Home News Breaking News യുവാവിനെ പെണ്‍കുട്ടി എന്ന വ്യാജേന ഡേറ്റിംഗ് ആപ്പ് വഴി കുടുക്കി സ്വർണാഭരണങ്ങൾ കവർന്നു
































