രണ്ട് മക്കളുമായി യുവതി കിണറ്റില്‍ ചാടിയ സംഭവം; ചികിത്സയിലിരിക്കെ ആറു വയസുകാരന്‍ മരിച്ചു

Advertisement

കണ്ണൂര്‍ ശ്രീസ്ഥയില്‍ രണ്ട് മക്കളുമായി യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചികിത്സയിലായിരുന്ന മൂത്ത കുട്ടി മരിച്ചു. ധനേഷ്-ധനജ ദമ്പതികളുടെ മകന്‍ ധ്യാന്‍ കൃഷ്ണ (6)യാണ് മരിച്ചത്. പരിയാരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.


ജൂലായ് 25 നായിരുന്നു ധനജ രണ്ട് കുട്ടികളുമായി കിണറ്റില്‍ ചാടിയത്. സംഭവത്തില്‍ ഭര്‍തൃ മാതാവ് ശ്യാമളയുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തിരുന്നു. അമ്മയും നാലു വയസുകാരിയും അപകട നില തരണം ചെയ്തിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതി ആറും നാലും വയസുള്ള കുട്ടികളുമായി കിണറ്റില്‍ ചാടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൂന്നു പേരെയും കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ആറു വയസ്സുകാരന്റെ നില ഗുരുതരമായിരുന്നു. ഭര്‍തൃ മാതാവിനെതിരെ രണ്ട് മാസം മുമ്പ് യുവതി പരിയാരം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍തൃ മാതാവ് ശ്യാമളയുടെ പേരില്‍ പോലീസ് കേസെടുത്തിരുന്നു.

Advertisement