വാർത്താനോട്ടം

Advertisement

2025 ആഗസ്റ്റ് 10 ഞായർ

BREAKING NEWS

👉കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.

👉കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം സഹോദരൻ പ്രമോദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ചേവായൂർ പോലീസ്

👉തിരുവനന്തപുരം വെഞ്ഞാറുമൂട് ഹൈസ്കൂളിൻ്റെ മതിലിലേക്ക് കാർ ഇടിച്ച് കയറി പോത്തൻകോട് സ്വദേശികളായ 5 പേർക്ക് പരിക്കേറ്റു.

👉ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിലെ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ

👉 ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ പരിക്കേറ്റ നാല് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വെഞ്ഞാറുമ്മൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

👉സംസ്ഥാനത്ത് മദ്യവില്പന ഓൺലൈനാക്കാൻ മൊബൈൽ ആപ്പ് തയ്യാറാക്കി വെബ്ക്കോ.

👉 ജമ്മുവിൽ കിഷ് ത്വാറിലെ ദുൽ മേഖലയിൽ സൈന്യം തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർത്തു.

🌴കേരളീയം🌴

🙏 ആരോഗ്യ മേഖലയിലെ വിവാദങ്ങളില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നുമില്ലെന്ന് പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളാണ് എന്നാണ് ആരോഗ്യമന്ത്രിയുടെ ആരോപണം.

🙏 വയനാട് ദുരന്തത്തിലെ ലീഗിന്റെ മുണ്ടക്കൈ ചൂരല്‍മല പുനരധിവാസ പദ്ധതിയിലെ ഭൂമി വിവാദം കനക്കുന്നു. പുനരധിവാസ പദ്ധതിക്കായി തോട്ടം ഭൂമി തരം മാറ്റിയെന്നതില്‍ കേസെടുക്കുന്നതില്‍ സോണല്‍ ലാന്‍ഡ് ബോര്‍ഡ് അഭിപ്രായം തേടി.

🙏 സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് ജ്യോത്സ്യന്‍ മാധവ പൊതുവാള്‍. എംവി ഗോവിന്ദനുമായി വര്‍ഷങ്ങളായുള്ള ബന്ധമാണെന്നും അസുഖ വിവരം അറിഞ്ഞാണ് കുടുംബസമേതം എത്തിയതെന്നും മാധവ പൊതുവാള്‍ വ്യക്തമാക്കി.

🙏 കെഎസ്ആര്‍ടിസി
യുടെ പഴയ ബസുകളുടെയും ബസ് സ്റ്റാന്‍ഡുകളുടെയും ചിത്രങ്ങള്‍ കൈവശമുള്ളവര്‍ അറിയിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയുടെ ചരിത്രം ശേഖരിക്കുന്ന എക്സിബിഷനും മ്യൂസിയവും ഒരുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി അറിയിച്ചു.

🙏 നടി ശ്വേത മേനോനെതിരായ കേസില്‍ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ശ്വേതക്കെതിരായ കേസ് പത്രത്തില്‍ പേര് വരാനുള്ള നീക്കമെന്ന് ഗണേഷ് കുമാര്‍ പ്രതികരിച്ചു.

🙏 ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ റഹ്‌മാന്‍. ഇപ്പോള്‍ നടക്കുന്നതെല്ലാം അസംബന്ധമാണെന്നും ഇതുകൊണ്ട് ലക്ഷ്യമിടുന്നത് ശ്വേതാ മേനോന്‍ താരസംഘടനയായ അഅമ്മയുടെ പ്രസിഡന്റാകുന്നത് തടയുകയാണെന്നും റഹ്‌മാന്‍ പറഞ്ഞു.

🙏 തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ബിജെപി ക്രമക്കേട് നടത്തിയെന്ന ഗുരുതര ആരോപണവുമായി തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്. സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീട്ടില്‍ 11 വോട്ടുകള്‍ ചേര്‍ത്തു .

🙏 ആര്‍എസ്എസ് നേതാവ് സി. സദാനന്ദന്‍ വധശ്രമ കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎമ്മുകാരെ കണ്ട് സിപിഎം നേതാവ് പി ജയരാജന്‍. അവര്‍ക്ക് എല്ലാവിധ ആശംസകളും അറിയിച്ചെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച ജയരാജന്‍.

🙏 കോഴിക്കോട് വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. സഹോദരിമാരെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കരിക്കാംകുളത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന 72 കാരി ശ്രീജയ, 68 വയസുള്ള പുഷ്പലളിത എന്നിവരാണ് മരിച്ചത്.

🙏 പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട രണ്ട് പേരും മരിച്ചു. രാമേശ്വരം സ്വദേശി ശ്രീഗൗതം, അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്.

🙏 ലോറിയുടെ പിറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മലപ്പുറം പടപറമ്പ് സ്വദേശി മുഹമ്മദ് ഹനീഫ, രണ്ടത്താണി സ്വദേശി അന്‍വര്‍ എന്നിവരാണ് മരിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏 വോട്ടര്‍ പട്ടിക ക്രമക്കേട് ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍ മാപ്പു പറയണമെന്ന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍. കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും ചീഫ് ഇലക്ഷന്‍ ഓഫീസര്‍മാര്‍ ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം ഉള്‍പ്പെട്ട കത്ത് രാഹുലിന് അയക്കുകയും ചെയ്തിട്ടുണ്ട്.

🙏 ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വ്യോമസേന മേധാവി നടത്തിയ വെളിപ്പെടുത്തല്‍ ആയുധമാക്കി കോണ്‍ഗ്രസ്.

🙏 ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന്റെ ആറ് വിമാനങ്ങള്‍ തകര്‍ത്തെന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ്.

🙏 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടക സന്ദര്‍ശിക്കും. രാവിലെ 11 മണിയോടെ ബെംഗളൂരുവിലെ കെ എസ് ആര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് 3 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും.

🙏 മഹാരാഷ്ട്രയില്‍ എന്‍സിപി അജിത് പവാര്‍ വിഭാഗത്തിനൊപ്പം ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ശരദ് പവാര്‍. താനും പാര്‍ട്ടിയും ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിനൊപ്പം ചേരില്ലെന്ന് ശരദ് പവാര്‍ വ്യക്തമാക്കി.

🙏 ദില്ലിയില്‍ മതില്‍ ഇടിഞ്ഞ് 7 പേര്‍ മരിച്ചു. ഹരി നഗറില്‍ ആണ് മതില്‍ ഇടിഞ്ഞു വീണത്. 4 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത മഴയിലാണ് മതിലിടിഞ്ഞ് വീണത്. മരിച്ചവരില്‍ 2 സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു.

🙏 പാളം തെറ്റി രണ്ടാമത്തെ ട്രാക്കിലേക്ക് വീണ ഗുഡ്സ് ട്രെയിന്‍ വാഗണുകള്‍ ഇടിച്ച് തെറിപ്പിച്ച് മറ്റൊരു ഗുഡ്സ് ട്രെയിന്‍. ജാര്‍ഖണ്ഡില്‍ ശനിയാഴ്ച പുലര്‍ച്ചെ 4.15നാണ് സംഭവം. പുരുലിയയിലേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിന്‍ പിടകി ഗേറ്റിന് സമീപത്ത് വച്ചാണ് പാളം തെറ്റിയത്.

🇦🇴 അന്തർദേശീയം 🇦🇽

🙏 പോഷകാഹാര കുറവ് മൂലം ഗാസയില്‍ 11 പേര്‍ കൂടി മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ മരിച്ചവരുടെ എണ്ണം 212 ആയി ഉയര്‍ന്നെന്നും ഇതില്‍ 98 പേരും കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടതായും ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു.

🙏 ഓഗസ്റ്റ് 15-ന് നടക്കാനിരിക്കുന്ന പുതിന്‍- ട്രംപ് ചര്‍ച്ചയെ സ്വാഗതംചെയ്ത് ഇന്ത്യ. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനും സമാധാനത്തിനുള്ള സാധ്യതകള്‍ തുറക്കാനും യോഗം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. മൂന്നരവര്‍ഷമായി നടക്കുന്ന യുക്രൈന്‍യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനുമായി ഈ മാസം 15-നു ചര്‍ച്ചനടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് അറിയിച്ചത്.

🙏 യുദ്ധം അവസാനിപ്പിക്കാനായി യുക്രൈന്റെ ഒരു കഷ്ണം ഭൂമി പോലും റഷ്യക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി. റഷ്യയ്ക്ക് ഒരിഞ്ച് ഭൂമിയെങ്കിലും വിട്ടുകൊടുത്തുള്ള സമാധാന കരാര്‍ യുക്രൈന്‍ അംഗീകരിക്കില്ലെന്നും സെലന്‍സ്‌കി വ്യക്തമാക്കി.

🙏 ലോകത്തിലെ ഏറ്റവും മികച്ച 25 ലാന്‍ഡ്മാര്‍ക്കുകളില്‍ എട്ടാം സ്ഥാനത്തെത്തി അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്. ട്രിപ്പ് അഡൈ്വസറിന്റെ 2025ലെ ആഗോള റിപ്പോര്‍ട്ടിലാണ് ഈ നേട്ടം. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ നിന്ന് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് ഈ നേട്ടം കൈവരിച്ചത്.

🙏 റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ അധിക തീരുവ ചുമത്തിയ തീരുമാനം അമേരിക്കയ്ക്കുതന്നെ തിരിച്ചടിയാകുമെന്ന് യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍.

🙏 തീരുവ പ്രഖ്യാപനങ്ങളിലൂടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലോകത്തോടു വ്യാപാരയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും അത് അയാളെ സ്വയം നശിപ്പിക്കുമെന്നും യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞനും ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ പ്രഫസറുമായ സ്റ്റിവ് ഹാങ്ക്.

🙏 ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിക്കെതിരെ മുസ്ലീം രാഷ്ട്രങ്ങള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍. അന്താരാഷ്ട്ര തലത്തില്‍ എതിര്‍പ്പ് അറിയിക്കണമെന്നും ഹകാന്‍ ഫിദാന്‍ ഈജിപ്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം പറഞ്ഞു.

🙏 സ്പേസ് ക്രൂ 10 ഡ്രാഗണ്‍ പേടകം ദൗത്യം വിജയകരം. നാലംഗ ബഹിരാകാശ സഞ്ചാരികള്‍ അഞ്ച് മാസത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തി. പസിഫിക് സമുദ്രത്തിലാണ് എന്‍ഡുറന്‍സ് എന്ന പേടകത്തിന്റെ ലാന്‍ഡിംഗ് നടന്നത്.

കായികം🏏

🙏 അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍. അര്‍ജന്റീന ടീം കേരളത്തില്‍ സൗഹൃദമത്സരത്തിന് വരില്ലെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്നും കരാര്‍ പ്രകാരം 2025 ഒക്ടോബറിലാണ് ടീം എത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. സ്പോണ്‍സര്‍ മാച്ച് ഫീസ് കൈമാറിയതായും, എന്നാല്‍ സന്ദര്‍ശനം 2026-ലേക്ക് മാറ്റണമെന്നുള്ള എഎഫ്എയുടെ ആവശ്യം തള്ളിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

🙏 അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കായിക മന്ത്രി വി. അബ്ദുറഹ്‌മാനെ പരിഹസിച്ച് രമേശ് ചെന്നിത്തല. മെസ്സിക്ക് പകരം റഹ്‌മാന്‍ കളിക്കുന്നതാണ് നല്ലതെന്നും പഴയ സുഹൃത്തായതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Advertisement