മെഡിക്കൽ കോളേജിലേക്ക് രോഗികൾ ഉൾപ്പെടെ നടന്നു കയറുന്നത് സെപ്റ്റിക് ടാങ്കിലെ വെള്ളം ചവിട്ടി

Advertisement

ഇടുക്കി മെഡിക്കൽ കോളേജിലേക്ക് രോഗികൾ ഉൾപ്പെടെ നടന്നു കയറുന്നത് സെപ്റ്റിക് ടാങ്കിലെ വെള്ളം ചവിട്ടി,അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുൻപിലേ സെപ്റ്റിടാങ്ക് ആഴ്ചകളായി നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നു

ആശുപത്രി പരിസരത്ത് അസഹനീയമായ ദുർഗന്ധമാണ്. മാനദണ്ഡങ്ങൾ പാലിക്കാതെ കിറ്റ്കോ സെപ്റ്റിക് ടാങ്ക് നിർമ്മിച്ചതാണ് പ്രതിസന്ധിക്ക് കാരണം.മലിന ജലം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാൻറ് ഇതുവരെ പണിതിട്ടുമില്ല. മെഡിക്കൽ കോളജും പരിസരവുമിപ്പോൾ പകർച്ചവ്യാധി ഭീഷണിയിലാണ്.

Advertisement