ന്യൂഡെല്‍ഹി.കെ.പി.സി.സി പുനഃസംഘടനയിൽ നേതാക്കൾ തമ്മിലുള്ള അനൗദ്യോഗിക ചർച്ചകൾ തുടരുന്നു. പുനസംഘടന പട്ടിക ഇന്ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ തർക്കങ്ങൾ തുടരുന്നതിനാൽ പട്ടിക ഇന്ന് പ്രഖ്യാപിക്കാൻ ഇടയില്ല. അവസാന വട്ട കൂടിക്കാഴ്ചകൾ നടത്തി ഈയാഴ്ച തന്നെ പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം സംസ്ഥാനത്തെത്തിയ നേതാക്കൾ ഇപ്പോഴും ഇക്കാര്യത്തിലെ ചർച്ച തുടരുകയാണ്. ഡി.സി.സി പ്രസിഡൻ്റുമാരെ ചൊല്ലിയുള്ള തർക്കം ഇതുവരെ പരിഹരിച്ചിട്ടില്ല. അതിനിടെ ജംബോ പട്ടിക ചുരുക്കണം എന്ന ഹൈക്കമാൻഡ് നിർദ്ദേശവും കെ.പി.സി.സിക്ക് കീറാമുട്ടിയാണ്.





































