ചാരുംമൂട്. കുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്ത് സുരക്ഷാമിത്രം എന്ന പേരിൽ പുതിയ കർമപദ്ധതിക്ക് തുടക്കo കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹരിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ഹെൽപ് ബോക്സുകൾ സ്ഥാപിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി.ആലപ്പുഴ ആദിക്കാട്ട് കുളങ്ങരയിൽ നാലാം ക്ലാസുകാരിക്ക് മർദ്ദനമേറ്റ സംഭവം ഡെപ്യൂട്ടി വിദ്യാഭ്യാസ ഓഫീസർ അന്വേഷിക്കും
ആലപ്പുഴ ആദിക്കാട്ട് കുളങ്ങരയിൽ രണ്ടാനമ്മയുടെയും പിതാവിൻ്റെയും ക്രൂരമർദനത്തിന് ഇരയായ നാലാം ക്ലാസുകാരിയുടെ വീട് സന്ദർശിച്ച ശേഷമാണ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാമിത്രം പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തുടക്കമിട്ടത്.
പ്രധാനാധ്യാപികയുടെയോ പ്രിൻസിപ്പലിന്റെയോ മുറിയിൽ ഹെൽപ്പ് ബോക്സ് സ്ഥാപിക്കും കുട്ടികൾക്ക് പേര് വെച്ചോ, വെക്കാതെ കാര്യങ്ങൾ പറയാം. ആഴ്ചയിൽ ഒരിക്കൽ പെട്ടി തുറന്ന് പരാതികൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച് പരിഹാരം കാണുo.ജില്ലാ അടിസ്ഥാനത്തിൽ സ്കൂൾ കൗൺസിലർമാരുടെ യോഗം വിളിച്ചു ചേർക്കുമെന്നും കൗൺസിലിംഗ് സമയത്ത് കേട്ട അനുഭവങ്ങൾ നേരിട്ട് കേട്ടറിയുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആലപ്പുഴ ആദിക്കാട്ട് കുളങ്ങരയിൽ നാലാം ക്ലാസുകാരിക്ക് മർദ്ധമേറ്റ സംഭവം അതീവ ഗൗരവത്തോട് കാണുന്നുവെന്ന് പറഞ്ഞ മന്ത്രി സംഭവം ഡെപ്യൂട്ടി വിദ്യാഭ്യാസ ഓഫീസർ അന്വേഷിക്കുമെന്നും വ്യക്തമാക്കി.അതേ സമയം പിതാവിനെ ന്യായീകരിച്ച് കുട്ടിയുടെ മാതാവിൻ്റെ അച്ഛൻ രംഗത്ത് വന്നു
സംഭവം റിപ്പോർട്ട് ചെയ്തതിൽ സ്കൂളിന് കാലതാമസം ഉണ്ടായെന്ന വിലയിരുത്തലാണ് വിദ്യാഭ്യാസ വകുപ്പിന് ഉള്ളത് .






































