കൊച്ചി. ഫോർട്ട് കൊച്ചി ആശുപത്രിയിൽ 16 വയസ്സുള്ള പെൺകുട്ടി പ്രസവിച്ചു.പ്രസവശേഷം അമ്മയുടെ ആധാർ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല എന്ന് കണ്ടെത്തിയത്.ആശുപത്രി സൂപ്രണ്ട് വിവരം പോലീസിൽ അറിയിച്ചു.പെൺകുട്ടി താമസിക്കുന്ന പള്ളുരുത്തി സ്റ്റേഷനിലേക്ക് ഫോർട്ട് കൊച്ചിയിൽ നിന്ന് വിവരം കൈമാറി.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പള്ളുരുത്തി പോലീസ് പറഞ്ഞു
കഴിഞ്ഞമാസം 23 ആം തീയതിയാണ് 16 വയസ്സുള്ള പെൺകുട്ടി ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം കുട്ടിയുടെ രക്ഷിതാക്കളുടെ വിവരങ്ങൾ ജനന സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി ആധാർ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ അമ്മയ്ക്ക് പ്രായപൂർത്തി ആയിട്ടില്ല എന്ന് കണ്ടെത്തിയത്. ഇതോടെ ആശുപത്രി സൂപ്രണ്ട് വിവരം ഫോർട്ട് കൊച്ചി പോലീസിൽ അറിയിച്ചു.ആലപ്പുഴ അരൂക്കുറ്റി സ്വദേശിനിയാണ് യുവതി’ഇവരുടെ നിക്കാഹ് കഴിഞ്ഞതായും പോലീസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.പെൺകുട്ടി താമസിക്കുന്ന വിലാസം പള്ളുരുത്തിയിൽ ആയതിനാൽ,വിവരം പള്ളുരുത്തി പോലീസിന് കൈമാറി.പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിലും വിവാഹം കഴിപ്പിച്ചതിലും കേസ് രജിസ്റ്റർ ചെയ്യുമെന്ന് പള്ളുരുത്തി പോലീസും അറിയിച്ചു.ഫോക്സ് ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തുക.കുട്ടിയുടെ രക്ഷിതാക്കൾ അടക്കം കേസിൽ പ്രതിയാകാനുള്ള സാഹചര്യവും നിലവിലുണ്ട്.നേരത്തെ അടൂരിൽ കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ താമസിച്ചിരുന്ന പെൺകുട്ടി പ്രായപൂർത്തിയാകുന്നത് മുൻപ് പ്രസവിച്ച സംഭവവും വിവാദമായിരുന്നു
































