കോട്ടയം. വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ടു മരണം. എം.സി റോഡിൽ കുറവിലങ്ങാട് വെമ്പള്ളിയിൽ പിക്കപ്പ് വാനിന് അടിയിൽപ്പെട്ട് കാൽനടയാത്രക്കാൻ മരിച്ചു. വെമ്പള്ളി പറയരുമുട്ടത്തിൽ റെജി ആണ് മരിച്ചത്. നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ നിരങ്ങി നീങ്ങിയാണ് അപകടം. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിലാണ് രണ്ടാമത്തെ അപകടം ഉണ്ടായത് . കുമ്മണ്ണൂർ ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 24 കാരനായ പട്ടിത്താനം സ്വദേശി അഭിജിത്താണ് മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു അപകടം.





































