കറിവെക്കാനായി വെട്ടിയ വരാലിന്റെ വയറ്റിൽ രണ്ടടി നീളമുള്ള മൂർഖൻ പാമ്പ്

Advertisement

ചാരുംമൂട്: ചൂണ്ടയിട്ട് പിടിച്ച വാരാലിനെ കറിവെക്കാനായി വെട്ടിയപ്പോൾ വരാലിന്റെ വയറ്റിൽ കണ്ടത് രണ്ടടി നീളമുള്ള മൂർഖൻ പാമ്പ്. ചാരുംമൂട് പേരൂർകാരാഴ്മ നിലയ്ക്കൽ വടക്കതിൽ സനോജിന്റെ വീട്ടിലാണ് സംഭവം. വീടിനു സമീപമുള്ള കോതിച്ചിറ പാടത്തുനിന്നാണ് 900 ഗ്രാം തൂക്കമുള്ള വരാലിനെ ചൂണ്ടയിൽ കിട്ടിയത്.
സനോജിന്റെ ഭാര്യ ശാലിനി വൃത്തിയാക്കാനായി മീൻ വെട്ടിയപ്പോൾ വരാലിന്റെ വയറ്റിൽനിന്ന്‌ പാമ്പ് പാത്രത്തിൽ വീണു.


പാമ്പിന്റെ തൊലി അഴുകിത്തുടങ്ങിയിരുന്നു. തലയിലെ അടയാളം കണ്ടാണ് മൂർഖനാണെന്നു സ്ഥിരീകരിച്ചത്. ഭയന്ന വീട്ടുകാർ വരാലിനെയും പാമ്പിനെയും കുഴിച്ചിട്ടു.

Advertisement