കണ്ണൂർ. സെൻട്രൽ ജയിലിൽ ചാടിയ ഗോവിന്ദ ചാമിയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. വിയൂർ സെൻട്രൽ ജയിലിൽ ചോദ്യം ചെയ്യാൻ ആണ് പോലീസ് തീരുമാനം. കോടതി അനുമതിയോടെ വിശദമായി ചോദ്യം ചെയ്യും.ജയിലിൽ ചാട്ടത്തിന് ആരൊക്കെ സഹായിച്ചു ആരൊക്കെ അറിഞ്ഞു എന്നത് നിർണായകം.ജയിലിൽ ചാട്ടത്തിനു മുൻപ് ഫോണിൽ സംസാരിച്ച ഷെൽവത്തെയും ചോദ്യം ചെയ്യും
കണ്ണൂർ സിറ്റി പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. കമ്മീഷണർ നിതിൻ രാജ്ന്റെ നേതൃത്വത്തിൽ തെളിവുകൾ വിലയിരുത്തി. ജയിലിലെ 4 തടവുകാർക്ക് ജയിലിൽ ചാട്ടം നേരത്തെ അറിയാം. സഹ തടവ്കാരെയും ചോദ്യം ചെയ്യും
സഹ തടവുകാർ തേനി സുരേഷ് ശിഹാബ്, സാബു, വിശ്വനാഥൻ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.




































