തൃശ്ശൂർ. ലോക്സഭാ മണ്ഡലത്തിലെ വോട്ടർ സംബന്ധിച്ച ആരോപണം. വി എസ് സുനിൽകുമാറിൻ്റെ ആക്ഷേപങ്ങൾക്ക് മറുപടിയുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ. 2023 ഒക്ടോബറിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പകർപ്പ് എല്ലാ അംഗീകൃത രാഷ്ട്രീയപാർട്ടികൾക്കും സൗജന്യമായി അനുവദിച്ചു. അന്തിമ വോട്ടർപട്ടികയുടെ പകർപ്പും എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും സൗജന്യമായി അനുവദിച്ചിരുന്നു
അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പരാതികൾ ഉയർന്നിട്ടില്ല. തെരഞ്ഞെടുപ്പിനുശേഷം നിരീക്ഷകന്റെ നേതൃത്വത്തിൽ യോഗം ചേർന്നപ്പോഴും പരാതി ഇല്ലായിരുന്നു. തെരഞ്ഞെടുപ്പിൽ ആക്ഷേപം ഉണ്ടെങ്കിൽ ഹൈക്കോടതിയിൽ ഹർജി നൽകേണ്ടതായിരുന്നു എന്നും രത്തൻ ഖേൽക്കർ






































