തിരുവനന്തപുരം. മംഗലപുരത്ത് ബൈക്കിൽ എത്തിയ സംഘം വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു. കോരാണി സ്വദേശിനിയായ അംബികയുടെ രണ്ട് പവൻ വരുന്ന മാലയാണ് കവർന്നത്.. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു
ഇന്നലെ തിരുവനന്തപുരം കോരാണിയിലാണ് സംഭവം.. അംബിക വീട്ടിലേയ്ക്ക് നടന്ന് പോകുമ്പോൾ രണ്ട് യുവാക്കൾ ബൈക്കിൽ പിന്തുർന്നു.. നടന്ന് ഇടവഴിയിലേക്ക് അംബിക തിരിഞ്ഞതോടെ ബൈക്ക് ഓടിച്ചയാൾ എതിർ ദിശയിലേക്ക് വാഹനം തിരിച്ചു നിർത്തി.. രണ്ടാമത്തെയാൾ പിൻതുടർന്ന് മാല പൊട്ടിച്ചു ഓടി ബൈക്കിൽ കയറി.. തുടർന്ന് രക്ഷപ്പെട്ടു..
രണ്ട് പവൻമാലയാണ് കവർന്നത്. അംബിക ബൈക്കിന് പിന്നാലെ കുറച്ചു ദൂരം ഓടിയെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടു..
മംഗലപുരം പോലീസ് കേസെടുത്തു.. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നും മംഗലപുരം പോലീസ് അറിയിച്ചു




































