കൊച്ചി. ശ്വേത മേനോന് പിന്തുണയുമായി സംവിധായകൻ വിനയൻ. ശ്വേതയെ മോശക്കാരിയാക്കാൻ ശ്രമിക്കുന്നു. സിനിമ രംഗം ആകെ കുളമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കേസിന് പിന്നിൽ. കലാകാരന്മാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ. അമ്മ സംഘടനയുടെ അവസ്ഥ വളരെ മോശമാണ്. അമ്മയുടെ നേതൃത്വത്തിലേക്ക് മോഹൻലാലോ മമ്മൂട്ടിയോ വരണം. അല്ലെങ്കിൽ വലിയ പ്രശ്നമാകുമെന്നും വിനയന്‍.
വലിയ നടൻമാർ മൗനം വെടിയണമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേകുമാര്‍ ആവശ്യപ്പെട്ടു. അമ്മയിലെ വിവാദം. പ്രശ്ന പരിഹാരത്തിനു വലിയ നടന്മാർ ഇടപെടണം. അമ്മയിലെ നിലവിലെ അവസ്ഥയിൽ സങ്കടം. അമ്മയിലെ അച്ചടക്കവും കെട്ടുറപ്പും നഷ്ടപ്പെട്ടു. ശ്വേത മേനോൻ വിഷയത്തിൽ ഒന്നും പറയാൻ ഇല്ല. അടൂരിന്റെ പ്രസംഗം വിവാദമാക്കെണ്ട.സിനിമയെ പറ്റി കാഴ്ചപ്പാട് ഉണ്ടാകണം എന്ന് പറയുന്നത് തെറ്റല്ല.
































