ആദിക്കാട്ടുകുളങ്ങരയിൽ രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രൂരമർദ്ദനത്തിനിരയായ കുട്ടിയെ മന്ത്രി വി ശിവൻകുട്ടി സന്ദർശിക്കും, പഠന ചെലവുകൾ ഏറ്റെടുക്കും

Advertisement

ചാരുംമൂട്. ആദിക്കാട്ടുകുളങ്ങരയിൽ രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രൂരമർദ്ദനത്തിനിരയായ നാലാം ക്ലാസുകാരിയെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സന്ദർശിക്കും. കുട്ടിയുടെ പഠന ചെലവുകൾ ഏറ്റെടുക്കുമെന്ന് മാവേലിക്കര എം എൽ എ എം എസ് അരുൺ കുമാർ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മണ്ഡലത്തിലെ രക്ഷിതാക്കൾക്ക് കൗൺസിലിങ് നൽകുമെന്നും എം എൽ എ അറിയിച്ചു.

നാലാം ക്ലാസ്കാരിക്ക് നീതി ഉറപ്പാക്കുമെന്നും കുട്ടിയെ ഉപദ്രവിച്ചവർക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ നേരിട്ട് വിവരങ്ങൾ തേടാൻ മന്ത്രിയുടെ സന്ദർശനം. നാളെ രാവിലെ വീട്ടിലെത്തി കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിയും. സ്കൂൾ അധികൃതരോടും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരോടും CWC യോടും ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് തേടും. മാവേലിക്കര എം എൽ എ എം എസ് അരുൺ കുമാർ ഇന്ന് കുട്ടിയെ സന്ദർശിച്ചു. തുടർന്ന് സ്കൂളിലെത്തി പിറ്റി എ ഭാരവാഹികളുമായ് കൂടിക്കാഴ്ച നടത്തി. പഠിച്ചു മിടുക്കിയായ് സിവിൽ സർവീസ്നേടണമെന്നാണാഗ്രഹമെന്ന് കുട്ടി പറഞ്ഞതായ് എം എൽ എ. കുട്ടിയുടെ പഠനച്ചെലവുകൾ ഏറ്റെടുക്കുമെന്ന് എം എൽ എ

ഇത്തരം സംഭവങ്ങൾ ആവർത്തികാതിരിക്കാൻ രക്ഷിതാക്കൾക്ക് കൃത്യമായ ബോധവൽക്കരണം അനു വാര്യമെന്നും അതിനാൽ മണ്ഡലത്തിലെ മുഴുവൻ സ്കൂളുകൾ കേന്ദ്രീകരിച്ചും മികച്ച കൗൺസിലർമാരെ എത്തിച്ച് കൗൺസിലിംഗ് നൽകുമെന്നും എം എൽ എ

സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ വകുപ്പും സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Advertisement