കലഞ്ഞൂരില്‍ പുലി ഫാമിലി രംഗത്ത്

Advertisement

പത്തനംതിട്ട. കലഞ്ഞൂർ പാക്കണ്ടത്ത് ഉള്ളത് മൂന്നു പുലികൾ. പുലിയും രണ്ടു കുഞ്ഞുങ്ങളും എന്നു നിഗമനം.
മൂന്ന് പുലികളെ കണ്ടത് സിസിടിവി ദൃശ്യങ്ങളിൽ. കലഞ്ഞൂർ പാക്കണ്ടത്ത് കോഴിയെ പിടിക്കാൻ എത്തിയ ദൃശ്യങ്ങളിലാണ്
‘ പുലി ഫാമിലി ‘ യെ കണ്ടത്.
സ്ഥലത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട് ; വിശദമായി   പരിശോധിക്കുകയാണെന്നും വനം വകുപ്പ്.
ഇതേ പഞ്ചായത്തിലെ പൂമരുതികുഴി എന്ന സ്ഥലത്താണ് പുലി വീടിനുള്ളിൽ ഓടി കയറിയത്

Advertisement