നേതാക്കൾ ജ്യോത്സ്യനെ കാണാൻ പോകുന്നതിന് എതിരെ സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം

Advertisement

തിരുവനന്തപുരം .നേതാക്കൾ ജ്യോത്സ്യനെ കാണാൻ പോകുന്നതിന് എതിരെ സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം പാർട്ടി നേതാക്കൾ ജ്യോത്സ്യനെ
കാണാൻ പോകുന്നത് എന്ത് രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എന്നായിരുന്നു കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാവിൻറെ ചോദ്യം. നേതാക്കളുടെ ഇത്തരം നടപടികൾ പാർട്ടിക്ക് ദോഷം ചെയ്യും എന്നും കണ്ണൂർ നേതാവ്
സംസ്ഥാന സമിതിയെ ഓർമിപ്പിച്ചു. ആരുടെയും പേര് പറയാതെ ആയിരുന്നു വിമർശനം.

ഇന്ന് നടന്ന സിപിഎംൻ്റെ സംസ്ഥാന സമിതി യോഗത്തിലെ ചർച്ചയ്ക്ക് ഇടയിലാണ് മുതിർന്ന നേതാവ് ജ്യോതിഷിയ കാണാൻ പോയതിൽ വിമർശനം ഉയർന്നത്. കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാവ് ഉന്നയിച്ച വിമർശനം
സംസ്ഥാന സമിതിയെ അമ്പരപ്പിച്ചു.
ആരെയാണ് ഉദ്ദേശിച്ചതെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു എങ്കിലും നേതാവ് ആരുടെയും പേര് പരാമർശിക്കാതെയാണ് വിമർശനം ഉന്നയിച്ചത്. അടിക്കടി നേതാവ് ജ്യോത്സനെ കാണാൻ പോകുന്നത് എന്ത് രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് എന്നായിരുന്നു കണ്ണൂർ നേതാവിന്റെ ചോദ്യം. നേതാക്കളുടെ ഇത്തരം നടപടികൾ പാർട്ടിക്ക് പേരുദോഷം ഉണ്ടാക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പാർട്ടിയുടെ സൽ പേരിനെ കരുതി നേതാക്കൾ ഇത്തരം നടപടികൾ നിന്ന് പിന്മാറണമെന്നും കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാവ് ആവശ്യപ്പെട്ടു. പാർട്ടിയുടെ ഒരു പ്രധാന നേതാവ് പയ്യന്നൂരിൽ ഉള്ള
പ്രശസ്ത ജ്യോതിഷ പണ്ഡിതനെ കാണാൻ പോയത് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ജ്യോതിഷ പണ്ഡിതനൊപ്പമുള്ള നേതാവിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു
ഇത് ഓർമ്മിച്ചാകണം കണ്ണൂർ നേതാവ് സംസ്ഥാന സമിതിയിൽ വിമർശനം ഉന്നയിച്ചത് എന്നാണ്
കരുതുന്നത്. പാലക്കാട് പ്ലീനം അംഗീകരിച്ച റിപ്പോർട്ടിൽ പാർട്ടി നേതാക്കളും പ്രവർത്തകരും
അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടരുതെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ
ഇതെല്ലാം മുതിർന്ന നേതാക്കൾ തന്നെ ലംഘിക്കുന്നതിൽ പാർട്ടിക്ക് അകത്ത് വലിയ മുറുമുറുപ്പ് ഉണ്ടായിരുന്നു. ഇതാണ് ഇന്നത്തെ സംസ്ഥാന സമിതി യോഗത്തിൽ കണ്ണൂരിലെ നേതാവിന്റെ നാവിലൂടെ പുറത്തുവന്നത്

Advertisement