കൊച്ചി:താരസംഘടന അമ്മയുടെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വൻ നാടകീയ രംഗങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ആരോപണ പ്രത്യാരോപണങ്ങളുമായി നിരവധി പേർ രംഗത്തെത്തി. അതേ സമയം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോന് എതിരായ പരാതിയിൽ തിരഞ്ഞെടുപ്പ് വിദ്വേഷങ്ങൾ മറന്ന് അമ്മയിലെ അംഗങ്ങൾ ശ്വേതക്ക് പിന്തുണ നൽകി. ‘നമ്മുടെ തൊഴിലിന്റെ അന്തസ്സിനെ ചോദ്യം ചെയ്യാൻ വരുന്ന ഏതൊരു പ്രതികൂല ശക്തിയെയും നമ്മൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് അംഗങ്ങൾ ഒപ്പിട്ട കത്തിൽ വ്യക്തമാക്കി. ഈ മാസം 15നാണ് തിരഞ്ഞെടുപ്പ്. ഇതിനിടെയാണ് പരാതിയും കേസും. തിരഞ്ഞെടുപ്പില്‍ ശ്വേതാ മേനോന്റെ എതിർസ്ഥാനാർത്ഥിയായ ദേവൻ ഉൾപ്പെടെയുള്ളവരാണ് പിന്തുണയുമായി രംഗത്തുവന്നത്. അതേ സമയം നടി കുക്കു പരമേശ്വരന് എതിരെ ആരോപണവുമായി ഒരു പക്ഷം രംഗത്ത് വന്നിട്ടുണ്ട്





































