2025 ആഗസ്റ്റ് 08 വെള്ളി
BREAKING NEWS
👉തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് കാണാതായി എന്ന് പറഞ്ഞ ഉപകരണം കണ്ടെത്തി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
👉ഡോ.ഹാരിസ് ചിറയ്ക്കലിൻ്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ യൂറോളജി വിഭാഗത്തിൽ 3 അംഗ വിദഗ്ദ സമിതി നടത്തിയ പരിശോധനയിലായിരുന്നു യന്ത്രം കാണാനില്ലെന്ന് പറഞ്ഞിരുന്നത്.

👉വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിനെ തുടർന്ന് ആരോഗ്യ മന്ത്രിയാണ് മോസിലേറ്റർ ഓപ്പറേഷൻ തീയറ്ററിൽ കാണാനില്ലെന്ന് പറഞ്ഞത്.
👉ഉപകരണം കാണാനില്ലെന്ന് വാർത്ത വന്നതോടെ 14 ലക്ഷം രൂപ വിലവരുന്ന യന്ത്രം താൻ മോഷ്ടിച്ചതാണെന്ന തരത്തിലുള്ള പ്രചരണങ്ങളിൽ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരീസ് ചിറയ്ക്കൽ അസ്വസ്ഥനായിരുന്നു.
👉 ശ്രീപത്മനാഭ സ്വാമി ക്ഷേത്രം: ‘ബി ‘നിലവറ തുറക്കുന്നതിൽ തീരുമാനമായില്ലെന്ന് കേന്ദ്ര സർക്കാർ പ്രതിനിധി
🌴കേരളീയം🌴
🙏 സംഘപരിവാര്‍ സംഘടനകളുടെ ക്രൈസ്തവ വേട്ട അവസാനിപ്പിക്കണമെന്ന് സീറോ മലബാര്‍ സഭ. ഒഡീഷയില്‍ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ച സംഭവത്തിലാണ് സഭ പ്രതിഷേധം ഉയര്‍ത്തുന്നത്. ആക്രമണം ഉണ്ടായ സ്ഥലത്ത് പൊലീസ് എത്തിയിട്ടും കേസെടുത്തില്ലെന്നും നിയമ സംവിധാനങ്ങളെ വര്‍ഗീയശക്തികള്‍ നിയന്ത്രിക്കുന്നുവെന്നും സഭ പ്രസ്താവനയില്‍ പറഞ്ഞു.

🙏 നിലമ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന. പരിശോധനയില്‍ 4700 രൂപ പിടിച്ചെടുത്തു. ഓഫീസിലെ ഫയല്‍ റൂമില്‍ സൂക്ഷിച്ച ആധാരങ്ങളുടെ പകര്‍പ്പില്‍ നിന്നാണ് പണം കണ്ടെത്തിയത്. പണം അനധികൃതമായി വാങ്ങിയത് ഏത് ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്താനായിട്ടില്ല.
🙏 കേരളത്തിലെ ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ദില്ലിയില്‍ വീണ്ടും തിരക്കിട്ട ചര്‍ച്ചകള്‍. നിലവിലെ ഭാരവാഹികളെയടക്കം മാറ്റാതെയായിരിക്കും പുതിയ പട്ടിക വരുകയെന്നാണ് വിവരം. ഇതോടെ കെപിസിസിക്ക് ജംബോ കമ്മിറ്റിയായിരിക്കും വരുകയെന്ന് ഉറപ്പായി.
🙏 ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. സെപ്റ്റംബര്‍ 16നും 21നും ഇടയിലായിരിക്കും പരിപാടി നടത്തുകയെന്നും കേരളത്തിനകത്തും പുറത്തുനിന്നുമുള്ള സംഘടനകളെയായിരിക്കും ക്ഷണിക്കുകയെന്നും മന്ത്രി പറഞ്ഞു.

🙏 എറണാകുളത്ത് മെട്രോ ട്രാക്കിന് മുകളില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മരിച്ചത്. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് യുവാവ് ട്രാക്കില്‍ നിന്നും റോഡിലേക്ക് ചാടിയത്.
🙏 കൊടി സുനിയും സംഘവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍വച്ചും ലഹരിസംഘത്തെ നിയന്ത്രിക്കുന്നതായി ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്. ജയിലിനകത്തും പുറത്തും ലഹരിമരുന്ന് വില്‍പ്പനയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊടി സുനി, കിര്‍മാണി മനോജ്, ബ്രിട്ടോ എന്നീ തടവുപുള്ളികളാണ് നേതൃത്വം നല്‍കുന്നത്.
🙏 ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതില്‍ തന്ത്രിമാരുടെ അഭിപ്രായം തേടാന്‍ തീരുമാനം. ക്ഷേത്രം ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും സംയുക്ത യോഗത്തിലാണ് വീണ്ടും നിലവറ തുറക്കല്‍ ചര്‍ച്ചയായത്.
🙏 സംസ്ഥാനത്ത് ബിജെപിക്ക് ജംബോ കോര്‍ കമ്മിറ്റി രൂപീകരിച്ചു. 21 അംഗ കോര്‍ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. ഇത്രയധികം അംഗങ്ങള്‍ ഇതാദ്യമായാണ് കമ്മിറ്റിയില്‍ വരുന്നത്. പുറത്തു വിട്ട പട്ടിക പ്രകാരം മുന്‍ അധ്യക്ഷന്മാര്‍ക്ക് ഒപ്പം 7 വൈസ് പ്രസിഡണ്ട്മാരും കമ്മിറ്റിയിലുണ്ട്.

🙏 ചേര്‍ത്തലയിലെ തിരോധാന കേസുകളില്‍ പ്രതി സി എം സെബാസ്റ്റ്യന്റെ സഹായികളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപിച്ച് ക്രൈംബ്രാഞ്ച്. കൂടുതല്‍ ആളുകളെ ചോദ്യം ചെയ്താല്‍ കൃത്യമായ നിഗമനത്തില്‍ എത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അതേസമയം, ജൈനമ്മ കേസില്‍ സെബാസ്റ്റ്യനെ വീണ്ടും ആറു ദിവസത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.
🙏 സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സര്‍ക്കാര്‍ നടപടി. അധിക ലാഭം ഒഴിവാക്കാന്‍ സംരംഭകരുമായി ചര്‍ച്ച നടത്തിയ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ച മന്ത്രി, കേരഫെഡ് ഹോള്‍സെയില്‍ വില മാത്രമേ ഈടാക്കു എന്നും വ്യക്തമാക്കി. തിങ്കളാഴ്ച മുതല്‍ സപ്ലെക്കോ ഔട്ട്ലറ്റുകള്‍ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വില്‍പ്പന ആരംഭിക്കുമെന്നും ജി ആര്‍ അനില്‍ വിവരിച്ചു.
🙏 നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സാന്ദ്രാ തോമസിനെതിരേ സമന്‍സിന് ഉത്തരവിട്ട് എറണാകുളം സബ് കോടതി.

🙏 വാഹനത്തിന്റെ താക്കോലിനെ സംബന്ധിച്ചുള്ള സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മലപ്പുറം തിരൂര്‍ വാടിക്കലില്‍ യുവാവ് കുത്തേറ്റുമരിച്ചു. കാട്ടിലപ്പള്ളി സ്വദേശി ചെറിയകത്ത് മനാഫിന്റെ മകന്‍ തുഫൈല്‍ ആണ് കൊല്ലപ്പെട്ടത്.
🙏 അയര്‍ലന്‍ഡില്‍ മലയാളി പെണ്‍കുട്ടിക്ക് നേരെ വംശീയ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ആറ് വയസ്സുകാരിയായ പെണ്‍കുട്ടിക്ക് നേരെയാണ് തദ്ദേശീയരായ കുട്ടികള്‍ ആക്രമണം നടത്തിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തിനിരയായ കുട്ടി മലയാളിയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം സ്വദേശിയായ നിയ നവീനാണ് ആക്രമണത്തിനിരയായത്.
🇳🇪 ദേശീയം 🇳🇪
🙏 കര്‍ണാടകയിലടക്കം വോട്ടര്‍പട്ടികയില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ഖണ്ഡിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആരോപണത്തിന് പിന്നാലെ രാഹുല്‍ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു.
🙏ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് രാഹുല്‍ഗാന്ധിക്ക് കത്തയച്ചത്. വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍, വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരായവരുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
🙏 ഇതിനായുള്ള സത്യവാങ്മൂലത്തിന്റെ മാതൃകയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിന് അയച്ചുനല്‍കി. വിഷയത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ഈ നടപടിയെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രതിജ്ഞാപത്രം നല്‍കില്ലെന്നും പൊതുപ്രവര്‍ത്തകനായ താന്‍ പരസ്യമായി പറയുന്നത് കളവാണെങ്കില്‍ കമ്മീഷന്‍ നടപടി എടുക്കട്ടെ എന്നും രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു.
🙏 കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറെന്ന് കെസി വേണുഗോപാല്‍ എംപി. എല്ലാ തെളിവുകളും കാണിക്കാമെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണിതെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കര്‍ണാടകത്തില്‍ ഇന്ന് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
🙏 ഒഡീഷയിലെ ജലേശ്വറിലെ ഒരു ഗ്രാമത്തില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളികളായ രണ്ട് ക്രിസ്ത്യന്‍ പുരോഹിതരെയും രണ്ട് കന്യാസ്ത്രീകളെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി. രണ്ടുവര്‍ഷം മുന്‍പ് മരിച്ച ക്രിസ്ത്യന്‍ മതവിശ്വാസിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനായാണ് രണ്ട് പുരോഹിതന്മാരും കന്യാസ്ത്രീകളും ഗ്രാമത്തിലെത്തിയത്.
🙏 ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ മാസം ബെംഗളൂരുവില്‍ നിന്ന് അറസ്റ്റിലായ ഷമ പര്‍വീണ്‍ എന്ന അനശ്രീ യുവാക്കള്‍ക്കിടയില്‍ തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനായി ഒന്നിലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതായി ഗുജറാത്ത് എടിഎസ്.
🙏 കനത്ത മഴ തുടരുന്ന ദില്ലിയിലും ഉത്തരേന്ത്യയിലും ഭീഷണിയായി യമുന നദിയില്‍ ജലനിരപ്പ് ഉയരുന്നു. യമുന നദിയിലെ നിലവിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലാണെന്ന് ദില്ലി ഭരണകൂടം അറിയിച്ചു. ജാഗ്രത മുന്നറിയിപ്പ് നല്‍കിയ അധികൃതര്‍ സമീപപ്രദേശങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലാകെ കനത്ത മഴ തുടരുകയാണ്.
🇦🇽 അന്തർദേശീയം 🇦🇴
🙏 റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. അജിത് ഡോവല്‍ പുട്ടിന് ഹസ്തദാനം നടത്തുന്ന ദൃശ്യങ്ങള്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. റഷ്യയുമായി എല്ലാ മേഖലകളിലും സഹകരണം തുടരാന്‍ ഇന്ത്യ സന്നദ്ധമാണെന്ന് ഡോവല്‍ പുട്ടിനെ അറിയിച്ചു.
🙏 റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍ അറിയിച്ചു. റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് ഡോവല്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം തീയതി തീരുമാനിച്ചിട്ടില്ല.
🙏 അമേരിക്കന്‍ ചിപ്പ് നിര്‍മാണ കമ്പനിയായ ‘ഇന്റലി’ന്റെ സിഇഒ ലിപ് ബു ടാന്‍ ഉടന്‍ രാജിവെക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലിപ് ബു ടാനിന് ചൈനയുമായി ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ട്രംപ് രംഗത്തെത്തിയത്.
🙏 ഓപ്പറേഷന്‍ സിന്ദൂര്‍ വേളയില്‍ ഇസ്രയേല്‍ നിര്‍മിത ആയുധങ്ങള്‍ ഇന്ത്യ ഉപയോഗിച്ചതിനെ പരാമര്‍ശിച്ച് ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ നിര്‍മിതമായ ബരാക്-8 മിസൈലുകളും ഹാര്‍പി ഡ്രോണുകളും ഇന്ത്യ പ്രയോഗിച്ചതായും അവ സംഘര്‍ഷവേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായും ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു.
🙏 തൊണ്ണൂറിലധികം രാജ്യങ്ങളില്‍ പുതിയ തീരുവകള്‍ ഔദ്യോഗികമായി നടപ്പിലാക്കിയതില്‍ ആഹ്ലാദം പങ്കിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
🙏 വഴക്കാളിക്ക് ഒരു ഇഞ്ച് കൊടുത്താല്‍ അയാള്‍ ഒരു മൈല്‍ പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫെയ്‌ഹോങ്.
🏏 കായികം 🏏
🙏രാജസ്ഥാന്‍ റോയല്‍സ് വിടാനൊരുങ്ങി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ടീമിനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെ റിലീസ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് സഞ്ജു, രാജസ്ഥാന്‍ മാനേജ്‌മെന്റിനെ സമീപിച്ചതായി ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു. 2026-ലെ ഐപിഎല്‍ ലേലത്തിനു മുമ്പ് തന്നെ വിട്ടയക്കണമെന്നാണ് സഞ്ജു ആവശ്യപ്പെട്ടിട്ടുള്ളത്.















































