തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽ കാണാനില്ലെന്ന്‌ ആരോഗ്യ മന്ത്രി പറഞ്ഞ ഉപകരണം തിയറ്ററിൽ തന്നെ ഉണ്ടെന്ന് പ്രിൻസിപ്പൽ റിപ്പോർട്ട് നൽകി

Advertisement

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ നിന്ന് കാണാതായി എന്ന് പറഞ്ഞ ഉപകരണം കണ്ടെത്തി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
ഡോ.ഹാരിസ് ചിറയ്ക്കലിൻ്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ യൂറോളജി വിഭാഗത്തിൽ 3 അംഗ വിദഗ്ദ സമിതി നടത്തിയ പരിശോധനയിലായിരുന്നു യന്ത്രം കാണാനില്ലെന്ന് പറഞ്ഞിരുന്നത്.
വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിനെ തുടർന്ന് ആരോഗ്യ മന്ത്രിയാണ് മോസിലേറ്റർ ഓപ്പറേഷൻ തീയറ്ററിൽ കാണാനില്ലെന്ന് പറഞ്ഞത്.
ഉപകരണം കാണാനില്ലെന്ന് വാർത്ത വന്നതോടെ 14 ലക്ഷം രൂപ വിലവരുന്ന യന്ത്രം താൻ മോഷ്ടിച്ചതാണെന്ന തരത്തിലുള്ള പ്രചരണങ്ങളിൽ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരീസ് ചിറയ്ക്കൽ അസ്വസ്ഥനായിരുന്നു.

Advertisement