കൊച്ചി: നടി ശ്വേത മേനോന് എതിരായ കേസില്‍ തുടർ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസിനെക്കുറിച്ച് കൂടുതല്‍ പരാമർശങ്ങള്‍ നടത്തുന്നില്ലെന്നും കോടതി പറഞ്ഞു.
എറണാകുളം സിജെഎമ്മിനോട് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഹർജി ലഭിച്ച ശേഷം പൊലീസിന് കൈമാറും മുൻപ് സ്വീകരിച്ച തുടർ നടപടികള്‍ അറിയിക്കണമെന്നും അന്വേഷണം നടത്തുന്ന സെൻട്രല്‍ പൊലീസ് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണം, എഫ്‌ഐആർ റദ്ദാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി.
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയില്‍ ബുധനാഴ്ച കൊച്ചി സെൻട്രല്‍ പൊലീസാണ് നടിക്കെതിരേ കേസെടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയില്‍ ഐടി നിയമം 67 (എ) വകുപ്പ് പ്രകാരവും അനാശാസ‍്യ പ്രവർത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്.താരസംഘടനയായ അമ്മ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് കേസ്സെന്നും നടൻ ബാബുരാജ് ഇതിന് പിന്നിൽ കളിക്കുന്നതെന്നും ശ്വേതയെ അനുകൂലിക്കുന്ന ചില നടിമാർ ഇന്ന് വെളിപ്പെടുത്തുകയുണ്ടായി.






































