എറണാകുളത്തിനു പുതിയ കളക്ടർ

Advertisement

കൊച്ചി. സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥാനങ്ങളിലെ അഴിച്ചുപണിയുടെ ഭാഗമായി എറണാകുളത്തിനു പുതിയ കളക്ടർ. ജി പ്രിയങ്ക ഐഎഎസ് ആണ് കാക്കനാട് കളക്ടറേറ്റിൽ രാവിലെ ചാർജ് എടുത്തത്. മുൻ കളക്ടർ എൻ എസ് കെ ഉമേഷ് പുതിയ ജില്ലാ കളക്ടറെ വരവേറ്റു. ജില്ലയുടെ വികസനത്തിനു വേണ്ടി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ജി പ്രിയങ്ക ഐഎഎസ്. പാലക്കാട് കലക്ടർ സ്ഥാനത്തു നിന്നാണ് പ്രിയങ്ക എറണാകുളത്തേക്കെത്തുന്നത്. കർണാടക സ്വദേശിയായ പ്രിയങ്ക 2017 ഐഎഎസ് ബാച്ചാണ്. കോഴിക്കോട് സബ് കലക്ടർ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ, വനിത ശിശുക്ഷേമ ഡയറക്ടർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

Advertisement