332 സ്വപ്നങ്ങള്‍,പുനർഗേഹം പദ്ധതിയുടെ താക്കോൽദാനം നടന്നു

Advertisement

തിരുവനന്തപുരം.50 മീറ്റർ വേലിയേറ്റ പരിധിയിൽ താമസിക്കുന്നവർക്ക് സുരക്ഷിത പാർപ്പിടങ്ങൾ ഒരുക്കുന്ന സർക്കാരിന്റെ പുനർഗേഹം പദ്ധതിയുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുട്ടത്തറയിൽ നടന്ന ചടങ്ങിലാണ് 332 ഫ്ലാറ്റുകളുടെ താക്കോൽ കൈമാറ്റം മുഖ്യമന്ത്രി നിർവഹിച്ചത്. കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ പരിഗണന ലഭിക്കാതെയാണ് പദ്ധതി പൂർത്തിയാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പദ്ധതിയിൽ ഉൾപ്പെടുത്തി 400 വീടുകളുടെ നിർമ്മാണം കൂടി പുരോഗമിക്കുകയാണെന്ന് മന്ത്രി സജി ചെറിയാനും വ്യക്തമാക്കി. ഉദ്ഘാടന വേദിക്ക് സമീപം പ്രതീക്ഷ ഫ്ലാറ്റ് പരിസരത്ത് അർഹതപ്പെട്ടവരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു..

Advertisement