നല്ലളം.അതിഥി തൊഴിലാളികളെ പറ്റിച്ച് പണവും ഫോണും തട്ടിയെടുത്ത മൂന്നംഗ സംഘത്തിലെ രണ്ടുപേരെ നല്ലളം പോലീസ് പിടികൂടി.ആലപ്പുഴ സ്വദേശി അൻവർ കൊല്ലം സ്വദേശി ഷാജിമോൻ എന്നിവരെയാണ് പിടികൂടിയത്.മറ്റൊരാളായ ഹാരിസിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.കാട് വെട്ടുവാൻ കൊണ്ടുപോയി അതിഥി തൊഴിലാളികളുടെ പണവും ഫോണും തട്ടിയെടുത്തെന്നാണ് കേസ്.സംസ്ഥാന വ്യാപകമായി ഇത്തരം തട്ടിപ്പ് നടത്തുന്നവരാണ് ഇവർ എന്ന് പൊലീസ് പറഞ്ഞു.






































