മുച്ചക്രവാഹനം പുഴയിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Advertisement

കണ്ണൂർ.മുച്ചക്രവാഹനം പുഴയിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.കണ്ണൂർ എരുവേശി പഞ്ചായത്തിലെ എരുത്ത് കടവിലാണ് മുച്ചക്ര വാഹനം പുഴയിൽ വീണത്. ഭിന്നശേഷിക്കാരൻ ആയ ആൻ്റോ മുണ്ടക്കൽ ആണ് മരിച്ചത്.ഇന്നലെ രാത്രി എട്ടരക്കായിരുന്നു അപകടം. അപകടം നടന്ന സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടത്.കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് കാർ അപകടത്തിൽപ്പെട്ടിരുന്നു.ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു..സ്ഥിരം അപകട മേഖലയാണെന്നും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു

Advertisement