ബാലുശ്ശേരിയിലെ ഭർതൃവീട്ടിൽ വച്ച്  യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം

Advertisement


കണ്ണൂർ.കോഴിക്കോട് ബാലുശ്ശേരിയിലെ ഭർതൃ വീട്ടിൽ വച്ച്  യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം.മകൾ ആത്മഹത്യ ചെയ്യില്ലെന്നും കെട്ടിത്തൂക്കിയതാണെന്നും കുടുംബം ആരോപിക്കുന്നു.അതേസമയം കുടുംബം നൽകിയ പരാതിയിൽ  ബാലുശ്ശേരി പൊലിസ് അന്വേഷണം ആരംഭിച്ചു


ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ജിസ് ന ആത്മഹത്യ ചെയ്തത്.തൊട്ടു പിന്നാലെ തന്നെ കുടുംബം പരാതി ഉന്നയിച്ചിട്ടുണ്ടായിരുന്നു. ഭർതൃ വീട്ടുകാർക്കെതിരായ ആരോപണം ഒന്നുകൂടി കടുപ്പിക്കുകയാണ് കുടുംബം.മാനസികവും ശാരീരികവുമായ   പീഡനം  ജിസ്ന ഭർതൃവീട്ടിൽ അനുഭവിച്ചിരുന്നു.രണ്ടുതവണ ഭർത്താവ് ശ്രീജിത്ത് ജിസ്നയുടെ കഴുത്തിനു പിടിച്ചിട്ടുണ്ടെന്ന് അമ്മ

വീട്ടിലേക്ക് തിരിച്ചുവരാനിരുന്ന മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.
ജാതീയമായ അധിക്ഷേപവും ജിസ്ന  നേരിട്ടതായി കുടുംബം പറയുന്നു.രണ്ടര വയസ്സുള്ള മകനുണ്ട്.ഈ മകനെയും വീട്ടുകാർ കൊല്ലും. അവനെ തിരികെ വേണമെന്നും’ കുടുംബം ആവശ്യപ്പെടുന്നു.എസ് സി എസ് ടി കമ്മീഷനും പരാതി നൽകും.ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു.

Advertisement