2025 ആഗസ്റ്റ് 07 വ്യാഴം
BREAKING NEWS
👉കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്ത് നിന്നവരെ ഇടിച്ച് തെറിപ്പിച്ചു രണ്ട് പേർക്ക് ദാരുണാന്ത്യം
👉നെഴ്സ് ആയ പനവേലി സ്വദേശി സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്.പരിക്കേറ്റ വിജയൻ എന്നയാളെ കൊട്ടാരക്കരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

👉ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു അപകടം. പനവേലിയിൽ ബസ് കാത്ത് നിന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് ഇടിച്ച് കയറിയ ശേഷം മുമ്പോട്ട് പോയി ഒരു ഓട്ടോയിലും ഇടിക്കുകയായിരുന്നു.
👉തമിഴ്നാട്ടിൽ എസ് ഐ യെ വെട്ടിക്കൊന്ന കേസിലെ പ്രതി മണികണ്ഠനെ വെട്ടി കൊന്നു
👉മുതലപ്പൊഴിയിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വന്ന വള്ളം മറിഞ്ഞു.5 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി.

👉തദ്ദേശ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇന്ന് കൂടി അപേക്ഷ നൽകാം. തീയതി നീട്ടുന്ന കാര്യത്തിൽ തീരുമാനം ഇന്ന്
👉പാലക്കാട് മൈലം പുളിയിൽ കാട്ടാന ആക്രമണം
👉ഒഡീഷയിൽ കൂട്ടബലാത്സംഗം മൂന്ന് പേർ അറസ്റ്റിൽ. പിടിയിലായവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവർ
👉സിനിമ മേഖലയിൽ ബാബുരാജിനെ എല്ലാവർക്കും ഭയമാണെന്ന് നടി മാലാ പാർവ്വതി, ശ്വേതാ മേനോനെതിരായ പരാതിക്ക് പിന്നിൽ ബാബുരാജ് എന്നും ആരോപണം.

👉പാലിയേക്കര ടോൾ വിഷയത്തിൽ സുപ്രീം കോടതിയിൽ തടസ്സഹർജി
🌴കേരളീയം 🌴
🙏 തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ക്കും അപേക്ഷ നല്‍കാനുളള തീയതി നീട്ടുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വൈകീട്ട് തീരുമാനമെടുക്കും. നിലവില്‍ ഇന്നാണ് അപേക്ഷിക്കാനുളള അവസാന തീയതി. ഓഗസ്റ്റ് അവസാന വാരം വരെ സമയം നീട്ടണമെന്ന് കോണ്‍ഗ്രസും സിപിഐയും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.
🙏 സര്‍വകലാശാല വൈസ് ചാന്‍സലര്‍ വിഷയത്തിലെ ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരില്‍ നിര്‍ണായക നീക്കത്തിന് മന്ത്രിസഭാ യോഗത്തിന്റെ അനുമതി. ഡിജിറ്റല്‍ സര്‍വകലാശാല ആക്റ്റില്‍ ഭേദഗതി വരുത്താനാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വി സി നിയമന വ്യവസ്ഥകളില്‍ അടക്കം മാറ്റം വരുത്തുന്നതാകും ഓര്‍ഡിനന്‍സ്.

🙏 മലയാള സിനിമാ മേഖലയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നതിന്റെ സ്ഥിരീകരണമല്ലേ നടി ശ്വേതമേനോനെതിരായ കേസ് വ്യക്തമാക്കുന്നതെന്ന് നടി രഞ്ജിനി. നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ സാന്ദ്രാ തോമസിനെതിരായ നീക്കങ്ങളേയും രഞ്ജിനി വിമര്‍ശിച്ചു.
🙏 കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ എസ്എഫ്‌ഐ നിലനിര്‍ത്തി. അഞ്ച് ജനറല്‍ സീറ്റുകളടക്കം ആറുസീറ്റുകള്‍ എസ്എഫ്‌ഐ നേടി. തുടര്‍ച്ചയായ 26-ാം തവണയാണ് കണ്ണൂര്‍ സര്‍വകലാശാല യൂണിയനിലേക്ക് എസ്എഫ്‌ഐ വിജയിക്കുന്നത്. ചരിത്രത്തിലാദ്യമായി രണ്ടുസീറ്റുകള്‍ എംഎസ്എഫ് – കെ.എസ്.യു സഖ്യമായ യുഡിഎസ്എഫ് എസ്എഫ്‌ഐയില്‍നിന്ന് പിടിച്ചെടുത്തു.
🙏 മത്സ്യത്തൊഴിലാളിക
ളുടെ സുരക്ഷിത പുനരധിവാസം ലക്ഷ്യമിട്ട് പുനര്‍ഗേഹം പദ്ധതി വഴി സംസ്ഥാന സര്‍ക്കാര്‍ മുട്ടത്തറയില്‍ നിര്‍മിച്ച ഫ്ളാറ്റുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ വലിയ പ്രൊജക്ടാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

🙏 ഫിലിം കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാല കൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. അടൂരിന്റെ പ്രസംഗത്തില്‍ എസ്ഇ-എസ്ടി വിഭാഗങ്ങള്‍ക്കെതിരെ പരാമര്‍ശമില്ലെന്നും ഫണ്ട് നിര്‍ത്തലാക്കണമെന്നോ, ഫണ്ട് നല്‍കുന്നത് ശരിയില്ലെന്നോ അടൂര്‍ പറയുന്നില്ല എന്നുമാണ് പൊലീസിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നത്.
🙏 ഫിലിം കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ വനിതാ കമ്മീഷന് പരാതി നല്‍കി സംഘടനകള്‍. ഡബ്ല്യുസിസി, ദിശ, അന്വേഷി ഉള്‍പ്പെടെയുള്ള വനിതാ സംഘടനകളാണ് പരാതി നല്‍കിയത്. അടൂരിനെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നാണ് പരാതിയിലെ ആവശ്യം.
🙏 ഇടുക്കി ഉടുമ്പന്‍ചോലയില്‍ പുതിയ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

🙏 സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന്റെ രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇന്‍ഷ്വറന്‍സ് പരിരക്ഷ 3 ലക്ഷത്തില്‍ നിന്നും 5 ലക്ഷമായി ഉയര്‍ത്തും. പദ്ധതിയില്‍ 10 ഇന ഗുരുതര/അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകള്‍ ഉണ്ടാകും.
🙏 കോതമംഗലം അന്‍സില്‍ കൊലപാതകക്കേസില്‍ പെണ്‍സുഹൃത്ത് വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍. വീട്ടിലെ തെളിവെടുപ്പിനിടെ എനര്‍ജി ഡ്രിങ്ക് കാനുകള്‍ കണ്ടെത്തി. കൊലപാതകവും ആസൂത്രണവും യുവതി തനിച്ചാണ് നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസുളളത്.

🙏 പള്ളിപ്പുറം തിരോധാന കേസില്‍ സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് റോസമ്മയുടെ വീട്ടിലും പരിശോധന നടത്തുന്നത്. ഇവരുടെ കോഴിഫാമിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.
🙏 മോഷണക്കുറ്റം ആരോപിച്ച് 11കാരനെ പൊളളലേല്‍പ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവുശിക്ഷയ്ക്ക് വിധിച്ച് കോടതി. ബന്ധുവായ സ്ത്രീയുടെ പണമടങ്ങിയ പേഴ്‌സ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് അയല്‍വാസിയായ കുട്ടിയുടെ ഇരുകൈകളും തുണികൊണ്ട് കെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.

🇳🇪 ദേശീയം 🇳🇪
🙏 ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തില്‍ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതരെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശ്. ഡ്രൈവറുമായി ഫോണില്‍ ബന്ധപ്പെട്ടതായും ഇവരെല്ലാവരും സുരക്ഷിതരാണെന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.
🙏 ഗംഗാനദിയിലെ ജലനിരപ്പുയര്‍ന്ന് വെള്ളപ്പൊക്കമുണ്ടാകുന്നത് പുണ്യനദിയില്‍നിന്നുള്ള അനുഗ്രഹമാണെന്ന് ഉത്തര്‍പ്രദേശിലെ ഫിഷറീസ് മന്ത്രി സഞ്ജയ് നിഷാദ്. കാന്‍പുര്‍ ദെഹാത്തിലെ വെള്ളപ്പൊക്ക ബാധിതമേഖലകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് മന്ത്രി നാട്ടുകാര്‍ക്ക് മുന്നില്‍ വിവാദപരാമര്‍ശം നടത്തിയത്.
🙏 പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈനയിലെത്തും. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളില്‍ ചൈനയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

🙏 ഗോവ വിമാനത്താവളത്തിലെ ബാഗേജ് വെയ്ങ് സ്‌കെയിലുകള്‍ തമ്മില്‍ ഭാരത്തില്‍ വലിയ വ്യത്യാസമുണ്ടെന്നും ഇത് കാരണം ഇന്‍ഡിഗോ തന്റെ കയ്യില്‍ നിന്ന് അമിതമായി പണം ഈടാക്കിയെന്നും ആരോപിച്ച് ചണ്ഡീഗഡ് സ്വദേശി. എന്നാല്‍ ആരോപണം ഇന്‍ഡിഗോ നിഷേധിച്ചു.
🙏 ധര്‍മ്മസ്ഥല കേസില്‍ കൂടുതല്‍ സാക്ഷികള്‍ രംഗത്ത് വന്നേക്കുമെന്ന് സൂചന. സാക്ഷിയും പരാതിക്കാരനുമായ ആള്‍ മൃതദേഹം കുഴിച്ചിടുന്നത് കണ്ടു എന്ന് മൊഴി നല്‍കാന്‍ സാധ്യതയുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്. 6 സാക്ഷികള്‍ രംഗത്ത് വന്നേക്കും എന്നാണ് സൂചന.

🙏 ഫോണ്‍പേ, ഗൂഗിള്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ ഇനി സൗജന്യമായിരിക്കില്ലെന്ന സൂചന നല്‍കി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. യുപിഐ ഇടപാടുകള്‍ക്ക് സ്ഥിരമായ ഒരു ഫണ്ടിങ് മാതൃക ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
🙏 തമിഴ്‌നാട് സര്‍ക്കാര്‍ ആരംഭിക്കുന്ന ക്ഷേമപദ്ധതികള്‍ക്ക് നിലവിലെ മുഖ്യമന്ത്രിയുടെയും മുന്‍മുഖ്യമന്ത്രിമാരുടെയും പേരും ചിത്രവും ഉപയോഗിക്കരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
🇦🇽 അന്തർദേശീയം 🇦🇴
🙏 ഇന്ത്യയുടെ കയറ്റുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാണ് ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക തീരുവ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയത്. ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കന്‍ തീരുവ 50 ശതമാനമായി ഉയരും.

🙏 കയറ്റുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയ നടപടിയില്‍ യുഎസിനെതിരേ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. യുഎസ് നടപടി അനീതിയും ന്യായീകരിക്കാനാവാത്തതും അകാരണവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു.
🙏 ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ‘നിര്‍ജീവമെന്ന്’ വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതികരിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര.
🙏 ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇന്നു മന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ നീക്കം സൈനികരെ കെണിയിലാക്കുമെന്നും ശേഷിക്കുന്ന ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടി സേനാമേധാവി ഇയാല്‍ സമീര്‍ എതിര്‍ത്തിരുന്നു.

🙏ഗാസ പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ ഐക്യരാഷ്ട്രസംഘടനയും യൂറോപ്യന്‍ യൂണിയനും എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
🏏കായികം🏏
കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിൻ്റെ മുഖ്യ പരിശീലകനായി കേരള രഞ്ജി ടീം മുൻ ക്യാപ്റ്റൻ റൈഫി വിൻസൻ്റ് ഗോമസിനെ നിയമിച്ചു.






































