തിരുവനന്തപുരം. കായിക മന്ത്രിയുടെ വാദം പൊളിയുന്നു. അർജന്റീനയെ കേരളത്തിൽ എത്തിക്കാനുള്ള ശ്രമത്തിൽ സർക്കാരിന് ഒരു രൂപ പോലും നഷ്ടം സംഭവിച്ചിട്ടില്ല എന്ന് മന്ത്രിയുടെ വാദം പൊളിയുന്നു. സ്പെയിൻ സന്ദർശനത്തിന് മാത്രം ചെലവായത് 13 ലക്ഷത്തിലധികം രൂപ
കായിക മന്ത്രി വി അബ്ദുറഹ്മാന്റെയും സംഘത്തിന്റെയും യാത്രയ്ക്കായാണ് ഇത്രയും തുക. ഇതു സംബന്ധിച്ച വിവരാവകാശ രേഖയുടെ പകർപ്പ് പുറത്തുവന്നു.

































