മുളന്തുരുത്തിയിലെ വീട്ടമ്മയുടെ മരണം ആത്മഹത്യ,ലഹരിക്ക് അടിമയായ മകൻ അറസ്റ്റിൽ

Advertisement

എറണാകുളം. മുളന്തുരുത്തിയിലെ വീട്ടമ്മയുടെ മരണം ആത്മഹത്യ.ലഹരിക്ക് അടിമയായ മകൻ അറസ്റ്റിൽ. മുളന്തുരുത്തി സ്വദേശി അഭിജിത്താണ് അറസ്റ്റിലായത്. മകനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി. ലഹരിക്ക് അടിമയായ മകന്റെ നിരന്തരമായ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ്. മകനെ റിമാൻഡ് ചെയ്തു. മകന്‍റെ ശാരീരിക പീഡനം മൂലം ഇവര്‍ പലപ്പോഴും ബന്ധുവീടുകളില്‍അഭയം തേടിയിരുന്നു.മിനിഞ്ഞാന്ന് മകനെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇടപെടലുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. ഇന്നലെ രാവിലെ മകന്‍ തന്നെയാണ് അമ്മയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടതും നാട്ടുകാരെ വിവരമറിയിച്ചതും.

Advertisement