അശ്ളീല കേസ്,ശ്വേത കോടതിയിലേക്ക്

Advertisement

കൊച്ചി. ചലച്ചിത്ര താരം ശ്വേതാ മേനോനെതിരെ വിചിത്ര പരാതിയിലെടുത്ത കേസിൽ FIR റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാൻ താരം. അമ്മ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ ഉയർന്ന പരാതിയും കേസും ഗൂഢ ലക്ഷ്യത്തോടെയാണെന്നാണ് ശ്വേതയുടെ വാദം . കേസിന് പിന്നിൽ സംഘടനയുടെ ഒരു വിഭാഗം തന്നെയാണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം നിയമനടപടികളിലേക്ക് പോകുമെന്ന് വ്യക്തമാക്കിയിരുന്നു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം സെൻട്രൽ പോലീസ് ആണ് ശ്വേതയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അശ്ലീല ചിത്രത്തിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിലാണ് കേസ് .

Advertisement