കൊച്ചി. കേരള സർവകലാശാല രജിസ്ട്രാര്‍ തർക്കവുമായി ബന്ധപ്പെട്ട ഹർജിയിൽ ഇന്നും വാദം തുടരും.രജിസ്ട്രാര്‍ ഡോക്ടർ കെ എസ് അനിൽകുമാർ നൽകിയ ഹർജിയിലാണ് വാദം. കഴിഞ്ഞ ദിവസങ്ങളിൽ കേരള വിസി ക്കെതിരെയും – രജിസ്ട്രാർ ക്കെതിരെയും ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. രജിസ്ട്രാര്‍ സസ്പെൻഡ് ചെയ്യാനുള്ള അധികാരം കേരള സർവകലാശാല ഭരണഘടന പ്രകാരം തനിക്ക് ഉണ്ടെന്നാണ് വിസിയുടെ വാദം. തന്റെ ജോലി വൈസ് ചാൻസിലർ തടസ്സപ്പെടുത്തുന്നു എന്നാണ് ഡോക്ടർ കെ എസ് അനിൽകുമാർ നൽകിയ ഹർജിയിൽ പറയുന്നത്.




































