റാഗിംഗ് പരാതിയിൽ 15 വിദ്യാർത്ഥികൾക്കെതിരെ കേസ്

Advertisement

കാസർഗോഡ്. മടിക്കൈ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ റാഗിംഗ് പരാതിയിൽ 15 വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്ത് പോലീസ്. മർദ്ദനമേറ്റ പ്ലസ് വൺ വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി. അതേസമയം ആരോപണ വിധേയരായ മൂന്ന് വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് പ്ലസ് വൺ സയൻസ് വിദ്യാർത്ഥി ഷാനിദിന് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം ഏൽക്കുന്നത്.
ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്നാരോപിച്ച് സഹപാഠിയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ തന്നെ പ്ലസ് ടു വിദ്യാർത്ഥികൾ
സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നെന്ന് ഷാനിദ്.

പരുക്കേറ്റ് അബോധാവസ്ഥയിലായ ഷാനിദിനെ അധ്യാപകരാണ് ആശുപത്രിയിലെത്തിച്ചത്.
വിദ്യാർത്ഥിയുടെ മൊഴിയിൽ 15 പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. 
ഇതിന് പിറകെയാണ് ആരോപണ വിധേയരായ മൂന്ന്  വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തത്.
കൂടുതൽ വിദ്യാർത്ഥികൾക്ക് പങ്കുണ്ടോ എന്നത് പരിശോധിച്ച് നടപടിയെടുക്കുമെന്നും
സ്കൂൾ അധികൃതർ വ്യക്തമാക്കി. 

രണ്ടാഴ്ച മുമ്പാണ് ഷാനിദ് സ്കൂളിൽ പ്ലസ് വൺ അഡ്മിഷൻ നേടുന്നത്. റാഗിംഗ് നേരത്തെ നടന്നിരുന്നെന്നും
ആദ്യമായാണ് മർദ്ദനം ഉണ്ടാകുന്നതെന്നും വിദ്യാർത്ഥി പറഞ്ഞു. കഴുത്തിന് പരിക്കേറ്റ ഷാനിദ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. 

Advertisement