കരാട്ടേ പഠിച്ച എന്നോടോ,പന്ത്രണ്ട്കാരിക്ക് നേരെ പീഡന ശ്രമം പൊളിഞ്ഞു

Advertisement

മലപ്പുറം. തിരൂരങ്ങാടിയിൽ പന്ത്രണ്ട്കാരിക്ക് നേരെ പീഡന ശ്രമം.
ട്യൂഷൻ ക്ലാസ് കഴിഞ്ഞു വരികയായിരുന്ന പെൺകുയേ വായ പൊത്തി പിടിച്ചു സമീപത്തെ കോട്ടേഴ്സിലേക്ക് കൊണ്ട് പോവാൻ ആണ് ശ്രമിച്ചത്.കരാട്ടെ വശമുള്ള പെൺകുട്ടി കുതറി രക്ഷപ്പെട്ടു.

ഇന്ന് രാവിലെ 8:30 ഓടെയാണ് സംഭവം.ട്യൂഷൻ ക്ലാസ് കഴിഞ്ഞു ഇടവഴിയിലൂടെ വീട്ടിലേക്ക് വരികയായിരുന്നു പെൺകുട്ടി.
പിറകിൽ നിന്നെത്തിയ അക്രമി കണ്ണ് പൊത്തിപ്പിടിച്ച ശേഷം ഇരു കൈകളും പിടിച്ചു സമീപത്തെ കോട്ടെഴ്സിലേക്ക് കൊണ്ട് പോകാനായിരുന്നു ശ്രമം.കരാട്ടെ അഭ്യസിക്കുന്ന പെൺകുട്ടി വിദഗ്ദ്ധമായി കുതറി ഓടി രക്ഷപ്പെട്ടു

നേരത്തെയും അക്രമി പെൺകുട്ടിയെ തുറിച്ചു നോക്കിയിരുന്നതായി പരാതിയുണ്ട്.പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് ഒരു ഇതര സംസ്ഥാന തൊഴിലാളിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Advertisement