കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിനിടെ വൻ സംഘർഷം

Advertisement

കണ്ണൂർ. യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിനിടെ വൻ സംഘർഷം. എസ്എഫ്ഐ യുഡിഎസ്എഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. എംഎസ്എഫ്
യുയുസിയെ എസ്എഫ്ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്നും എസ്എഫ്ഐ സ്ഥാനാർഥി ബാലറ്റ് പേപ്പർ തട്ടിപ്പറിച്ച് ഓടിയെന്നും UDSF ആരോപിച്ചു.അതേസമയം എംഎസ്എഫ് കള്ള വോട്ടിംഗ് ശ്രമിച്ചു എന്ന് എസ്എഫ്ഐയും തിരിച്ചടിച്ചു.സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എത്തിയാണ് സംഘർഷം ശാന്തമാക്കിയത്

കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് നടപടി തുടങ്ങുന്നതിന് മുൻപാണ് സംഘർഷം ആരംഭിച്ചത്. കാസർകോടു നിന്നുള്ള എംഎസ്എഫ് UUC യെ എസ്എഫ്ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്ന് UDSF ആരോപിച്ചു.
ഇത് പിന്നീട് വലിയ സംഘർഷത്തിനിടയാക്കി. പൊലിസ് ലാത്തി വീശി.ഇരുവിഭാഗം പ്രവർത്തകർക്കും പരിക്കേറ്റു.എംഎസ്എഫ് കള്ളവോട്ടിന് ശ്രമിച്ചെന്നും പൊലിസ് എസ് എഫ് ഐ പ്രവർത്തകൻ്റെ തല തല്ലി പൊട്ടിച്ചെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്
അതിനിടെ എസ്എഫ്ഐ ജോയിൻ സെക്രട്ടറി സ്ഥാനാർത്ഥി ബാലറ്റ് പേപ്പർ തട്ടി പറച്ചെന്ന് MSF ആരോപിച്ചു. പൊലിസ് ഈ പെൺകുട്ടിയെ തടഞ്ഞുവച്ചു. തടഞ്ഞുവച്ച സ്ഥാനാർഥിയെ എസ് എഫ് ഐ പ്രവർത്തകർ എത്തി മോചിപ്പിച്ചു

ഇത് പൊലിസും പ്രവർത്തകരും തമ്മിൽ വാക്കുതർക്കത്തിനിടയാക്കി. കണ്ണൂർ ടൗൺ എസ് ഐ എംഎസ്എഫിനെ സഹായിക്കുകയാണെന്നും SFI ആരോപണം

കാസർകോട് നിന്നുള്ള MSF യു യു സി മാർ കള്ളവോട്ടു ചെയ്യാൻ ശ്രമിച്ചെന്ന് SFI വീണ്ടും ആരോപണം ഉന്നയിച്ചു.ഇതോടെ വീണ്ടും സംഘർഷം.ഹെൽമെറ്റും കല്ലും കൊണ്ട് പരസ്പരം ഏറ്.ഏറെനേരം കലാപഭൂമിയായി മാറി

തൊട്ടു പിന്നാലെ സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എത്തി പ്രവർത്തകരെ അനുനയിപ്പിച്ചു.എംഎസ്എഫ് നേതാക്കളും സർവകലാശാലയിലെത്തി.

സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജും എത്തി.UUC യെ തട്ടിക്കൊണ്ടുപോയെന്ന എം എസ് എഫിന്റെ ആരോപണം കള്ളമെന്ന് വീഡിയോ പുറത്തുവിട്ടു SFI വ്യകതമാക്കി

MSF ൻ്റെ ഹർജിയിൽ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതിയിൽ നിന്ന് പൊലിസിന് നിർദേശമുണ്ടായിരുന്നു

Advertisement