ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി പിടിയിൽ

Advertisement

പത്തനംതിട്ട പുല്ലാട് ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി പിടിയിൽ..തിരുവല്ല നഗരത്തിൽ നിന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പ്രതി ജയകുമാറിനെ പിടികൂടിയത്.. കൊലപാതകം നടത്തി നാലാം ദിവസമാണ് പ്രതി പോലീസ് പിടിയിലാകുന്നത്

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രതി ജയകുമാർ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്.. ഭാര്യക്ക് മറ്റ് ബന്ധങ്ങൾ ഉണ്ടെന്ന സംശയത്തെ തുടർന്ന് വീട്ടിൽ തർക്കം ഉണ്ടാവുകയും പിന്നീട് കുത്തിക്കൊലപ്പെടുത്തുകയും ആയിരുന്നു.
കൊലപാതക ശ്രമം തടയാൻ എത്തിയ ഭാര്യ പിതാവ് ശശി ബന്ധു രാധാമണി എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ആക്രമണം നടത്തി ഒളിവിൽ പോയ പ്രതിയെ നാലാം ദിവസമാണ് പോലീസിന് പിടികൂടാൻ ആയത്.. തിരുവല്ല നഗരത്തിൽ വച്ച് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ജയകുമാറിനെ സാഹസികമായി പിടികൂടിയത്. തുടർന്ന് കോഴിപ്പുറം ലോക്കൽ പോലീസിന് പ്രതിയെ കൈമാറി. ജയകുമാറിന്റെ കുത്തേറ്റ് പരിക്ക് സംഭവിച്ച ഭാര്യ പിതാവ് ശശിയും ബന്ധു രാധാമണിയും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും

Advertisement