ചലച്ചിത്രതാരം ശ്വേതാ മേനോന് എതിരെ കേസെടുത്തു

Advertisement

കൊച്ചി.ചലച്ചിത്ര താരം ശ്വേതാ മേനോനെതിരെ കേസെടുത്ത് പോലീസ് .
എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസ്. നഗ്നത പ്രദർശനം നടത്തി സാമ്പത്തിക ലാഭം നേടിയെന്നാണ് പരാതി.അതേസമയം, നിർമ്മാതാക്കളുടെ സംഘടനയിലെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിന്റെ പത്രിക തള്ളിയ നടപടി നീതി നിഷേധമാണെന്ന് നിർമ്മാതാവും പ്രൊഡ്യുസേഴ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയുമായ ശശി അയ്യഞ്ചിറ ആഞ്ഞടിച്ചു.

എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് ചലച്ചിത്രതാരം ശ്വേതാ മേനോനെതിരെ കേസെടുത്തിരിക്കുന്നത്.അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഐ ടി നിയമത്തിലെ 67 (a) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നും എഫ്‌ ഐ ആറിൽ പറയുന്നു.
പൊതു പ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയാണ് പരാതിക്കാരൻ. നൽകിയത്. ശ്വേതാ മേനോൻ നേരത്തെ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം അശ്ലീല രംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സെൻസർ ചെയ്ത് ഇറങ്ങിയ രതിനിർവേദം, പാലേരി മാണിക്യം, ശ്വേത നേരത്തെ അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യം, പ്രസവം ചിത്രീകരിച്ച കളിമണ്ണ് എന്നിങ്ങനെയുള്ള സിനിമയുടെ നീണ്ടനിരയാണ് പരാതിയിലുള്ളത്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്നുണ്ട്. ഈ സമയത്ത് ഇങ്ങനെയൊരു കേസ് പുറത്തുവന്നതിൽ ദുരൂഹതയുണ്ടെന്ന സംശയവും പുറത്തുവരുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിൽ ഇപ്പോൾ എങ്ങനെ പരാതി ഉയർന്നെന്നും ആക്ഷേപം ഉയരുന്നുണ്ട് . അതേസമയം നിർമാതാക്കളുടെ സംഘടനാ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ തെരഞ്ഞെടുപ്പിൽ സാന്ദ്ര തോമസിനെ പത്രിക തള്ളിയ നടപടി ഗൂഢാലോചനയുടെ ഭാഗമെന്ന് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ശശി അയ്യഞ്ചിറ ട്വന്റിഫോറിനോട്

അതേസമയം, തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കാതെ ആണെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര നൽകിയ ഹർജി എറണാകുളം സബ് കോടതിയുടെ പരിഗണനയിലാണുള്ളത്. ഈമാസം 14 ലാണ് നിർമാതാക്കളുടെ സംഘടനയിലെ ഭാരവാഹി തിരഞ്ഞെടുപ്പ് .

Advertisement